Thousands witness the kindling of fire rarely witnessed in a single human birth, the full moon as the Vedic mantra, the devotional initiation of the universal sacrifice.
തിരുവനന്തപുരം: അനന്തപുരിയെ വേദമന്ത്ര മുഖരിതമാക്കി പൗർണ്ണമിക്കാവ് പ്രപഞ്ചയാഗത്തിന് ഭക്തി സാന്ദ്രമായ തുടക്കം. ആർഷഭാരതത്തിലെ ഋഷിവര്യന്മാർ ഈശ്വരീയ ശക്തികളുടെ നിർദ്ദേശാനുസരണം ലോകകല്യാണത്തിനായി നടത്തിവന്നിരുന്ന യാഗങ്ങൾക്ക് ഈ കാലഘട്ടത്തിലും പ്രസക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് പൗർണ്ണമിക്കാവ് പ്രപഞ്ചയാഗം. ഇന്ന് രാവിലെ അരണി കടഞ്ഞ് യാഗത്തിനായി അഗ്നിപകർന്നു. ഒരു മനുഷ്യജന്മത്തിൽ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന അപൂർവ്വ ചടങ്ങിന് ഇന്ന് പൗർണ്ണമിക്കാവ് വേദിയായി.
12008 ഇഷ്ടികകൾ കൊണ്ട് തയ്യാറാക്കിയ യാഗത്തറയിലാണ് പ്രപഞ്ചയാഗം നടക്കുന്നത്. 252 പ്രമുഖ ആചര്യന്മാരുടെ നേതൃത്വത്തിലാണ് യാഗം പുരോഗമിക്കുന്നത്. ടൺ കണക്കിന് പഞ്ച ദ്രവ്യങ്ങൾ, 1008 അമൂല്യ ഔഷധങ്ങൾ, ഏഴ് സുഗന്ധ ദ്രവ്യങ്ങൾ, ഏഴ് വർണ്ണങ്ങളിലുള്ള പട്ടുവസ്ത്രങ്ങൾ, സ്വർണ്ണം, വെള്ളി, തുടങ്ങിയവകൊണ്ടാണ് പ്രപഞ്ചയാഗം നടക്കുന്നത്. ഹിമാലയത്തിലെ തപസ്വിയും, അവധൂതനുമായ സന്യാസിശ്രേഷ്ഠൻ സ്വാമി കൈലാസപുരിയാണ് മുഖ്യ യാഗാചാര്യൻ.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…