General

മോർഫ് ചെയ്ത ചിത്രം അയച്ച് ഓൺലൈൻ വായ്‌പ്പാ ആപ്പുകാരുടെ ഭീഷണി; സീരിയൽ നടിയും കെണിയിൽ; പണവും മാനവും പോയി; സമൂഹ്യമാധ്യമങ്ങളിൽ പൊട്ടിക്കരഞ്ഞ് നടി

ചെന്നൈ: ഓൺലൈൻ വായ്പ്പകളുടെ കെണിയിൽ പെട്ട് പണം നഷ്ടമായെന്ന പരാതിയുമായി പ്രശസ്ത തമിഴ്-തെലുങ്ക് നടി ലക്ഷ്മി വാസുദേവൻ. തന്റെ പണവും മാനവും നഷ്ടമായെന്ന് തുറന്നു പറയുന്ന വീഡിയോ ഇവർ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കു വയ്‌ച്ചു. ഫിഷിങ് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി മോർഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കൾ അടക്കമുള്ളവർക്ക് അയച്ചുവെന്നും ഇവർ പറയുന്നു.

‘’അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്ന് കാണിച്ച് ഈ മാസം 11നാണ് ഫോണിലേക്ക് സന്ദേശം വന്നത്. ഇതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ്പ് ഡൗൺലോഡ് ആയി. പിന്നാലെ ഫോൺ ഹാങ് ആവുകയും ചെയ്തു. നാല് ദിവസത്തിന് ശേഷം വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് സന്ദേശങ്ങൾ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ ഭീഷണിയായി. മോർഫ് ചെയ്ത ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ തന്നെ അവർ മാതാപിതാക്കൾ ഉൾപ്പെടെ കോണ്ടാക്ടിലുള്ള മുഴുവൻ പേർക്കും മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുത്തുവെന്നും’’ ലക്ഷ്മി പറയുന്നു.

സെക്കന്തരാബാദ് സൈബർ പോലീസിൽ ഇതു സംബന്ധിച്ചുള്ള പരാതി നൽകിയിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവർ വ്യക്തമാക്കി. ആരും ഇത്തരമൊരു കെണിയിൽ കുടുങ്ങരുതെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.

B4 Admin

Recent Posts

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

2 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

2 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

15 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

15 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

17 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

20 hours ago