മുബൈ: നാസിക്കിൽ ഒരു മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം സംഭവിച്ചതായി റിപ്പോർട്ട്. നാസിക് ഒബ്‌സർവേറ്ററിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ദിൻഡോരി താലൂക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാസിക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തുടർച്ചയായി ഭൂചലനം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഭരണകൂടം നിർദേശം നൽകി. ചൊവ്വാഴ്ച രാത്രി 08.58, 09.34, 09.42 എന്നീ സമയങ്ങളിലാണ് മൂന്ന് നേരിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. യഥാക്രമം 3.4, 2.1, 1.9 തീവ്രതകളിലുള്ള ഭൂചലനമായിരുന്നു.
ദിൻഡോരി ഗ്രാമത്തിലും പരിസര ഗ്രാമങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെയാണ് ഗ്രാമവാസികൾ പരിഭ്രാന്തരായത്. അതേസമയം നേരിയ ഭൂചലനമായതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദിൻഡോരി, മദ്കിജാംബ്, ഹത്‌നോർ, നീൽവാണ്ടി, ജംബുത്‌കെ, ഉമ്രാലെ, തലേഗാവ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജംബുത്‌കെ ഗ്രാമത്തിൽ ഭൂചലനത്തിന്റെ പ്രകമ്പനം വളരെയധികം അനുഭവപ്പെട്ടുവെന്ന് പ്രാദേശിക നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…