General

കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; ജമ്മുകശ്മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ; പിടിയിലായത് പാക് ഭീകരൻ ബാബറുമായി അടുത്തബന്ധമുള്ളവർ

ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ കുടിയേറ്റ തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വസീം അക്രം,യാവർ റിയാസ്.മുസ്മിൻ ഷെയ്ഖ് എന്നിവരാണ് പിടിയിലായ ഭീകരർ.

ആഗസ്റ്റ് 12 ന് രാത്രി ബിഹാർ സ്വദേശിയായ അംറേജ് മുസ്സൂറി എന്ന കുടിയേറ്റ തൊഴിലാളിയെയാണ് ഭീകരർ സദുനാരയിൽ വെച്ച് വെടിവെച്ച് കൊന്നത്. അറസ്റ്റിലായ മൂന്ന് ഭീകരരും സദുനാര സ്വദേശികളാണെന്നും പാകിസ്ഥാനിലെ ലഷ്‌കർ ഭീകരൻ ബാബറുമായി ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.

ബന്ദിപ്പോരയിൽ പ്രാദേശിക ഭീകരതയെ പുനരുജ്ജീവിപ്പിക്കാൻ പാക് ഭീകരൻ ബാബറിന്റെ നിർദ്ദേശം ലഭിച്ചവരാണ് പിടിയിലായത്. കൂടുതൽ കൊലപാതകങ്ങൾ നടത്തി ക്രമസമാധാനം തകർത്ത് നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

13 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago