തിരുവനന്തപുരം: പൂരംകലക്കിയതിൽ എ ഡി ജി പി എം ആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളി സർക്കാർ. റിപ്പോർട്ട് സമഗ്രമല്ലെന്നും പുനരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിതല അന്വേഷണമാണ് നടക്കുക. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന അവസരത്തിൽ പൂരം കലക്കാൻ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പൂരം നടത്തിപ്പിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഇന്റെലിജൻസ് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയതായും. എ ഡി ജി പിയ്ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഡി ജി പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള നിയന്ത്രണങ്ങൾ സർക്കാരിന് ഏർപ്പെടുത്തേണ്ടിവന്നു. സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങളും പുറ്റിങ്ങൽ വെടിക്കെട്ട് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകൾ.ഹൈക്കോടതിയുടെ വിധികൾ ഇതെല്ലാം സർക്കാരിന് പരിഗണിക്കേണ്ടതായിവന്നു. പൂരത്തിന്റെ അവസാന ഘട്ടത്തിലാണ് ചില പ്രശ്നങ്ങൾ ഉണ്ടായത്. ഇതിനെക്കുറിച്ചുള്ള എ ഡി ജി പി യുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്നും സർക്കാർ വിലയിരുത്തി. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണവും പ്രഹസനമാണെന്നും ജുഡീഷ്യൽ അന്വേഷണം തന്നെവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…