Pinarayi Vijayan
കൊച്ചി: ഇടത് മുന്നണി തൊണ്ണൂറ്റിയൊൻപത്തിൽ നിൽക്കുമ്പോഴാണ് അത് നൂറാക്കാനുള്ള അവസരം വന്നതെന്നും അതേറ്റവും വലിയ സൗഭാഗ്യമാണെന്നുമാണ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന ചൊല്ല് പലരും അന്നേ പിണറായിയെ ഓർമ്മപ്പെടുത്തിയതാണ്. പക്ഷെ അദ്ദേഹം പിന്മാറിയില്ല. തൃക്കാക്കരയിൽ വിജയിച്ചില്ലെങ്കിലും യു ഡി എഫിന്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിക്കാനെങ്കിലും കഴിഞ്ഞിരുന്നുവെങ്കിൽ തെരെഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ ഇടതുമുന്നണിയായിരുന്നേനെ താരങ്ങൾ. പക്ഷെ അതുണ്ടായില്ല എന്ന് മാത്രമല്ല യു ഡി എഫിന്റെ ഭൂരിപക്ഷം മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായി. ഇടതു മുന്നണിയുടെ മുത്ത് സ്ഥാനാർത്ഥിയായ ഡോക്ടറുടെ പരാജയം 25000 വോട്ടിനായിരുന്നു.മുഖ്യമന്ത്രിയല്ല ഈ പരാജയത്തിന്റെ ഉത്തരവാദി എന്ന് എൽ ഡി എഫിന്റെ പ്രാദേശിക ഘടകം വിശദീകരിച്ചെങ്കിലും ഇത്രയും വലിയ വിജയം കോൺഗ്രസിന് സമ്മാനിച്ചതിൽ മുഖ്യമന്ത്രിയുടെ ‘സൗഭാഗ്യം’ പരാമർശം വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
വലിയ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത ഉപതെരെഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ചർച്ചയാകുന്ന വിഷയങ്ങൾ മുന്നോട്ട് വച്ച് സർക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച സാഹസം വേണ്ടായിരുന്നു എന്ന അഭിപ്രായവും ഇടതു മുന്നണിയിലും സിപിഎമ്മിലും ഉയർന്നുവരുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയ മുന്നണിയെന്ന പ്രതിച്ഛായക്ക്, ഭരണം ഒരു വർഷം തികയുമ്പോഴേ തിരിച്ചടിയേറ്റത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടിയുടെ ക്യാപ്റ്റനെന്ന വിശേഷണം പിണറായിക്ക് ഉടൻ നഷ്ടമായേക്കാമെന്ന സൂചനയും പല നേതാക്കളും നൽകുന്നുണ്ട്. തൃക്കാക്കരക്ക് ശേഷം എൽ ഡി എഫ് മുന്നോട്ടുവയ്ക്കുന്ന വികസന സിദ്ധാന്തം കേരളം വിശ്വാസത്തിലെടുത്തേക്കില്ല. മത തീവ്രവാദവുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടുന്ന പിണറായി ശൈലിയെയും ജനം തള്ളിയ സാഹചര്യത്തിൽ പിണറായിക്കെതിരെ പാർട്ടിയിൽ എതിർസ്വരം ഉയർന്നേക്കാം.
വികസനം ചർച്ചചെയ്യുമെന്ന് പറഞ്ഞ് മുന്നണികൾ തുടങ്ങിയ പ്രചാരണം ജാതി, മത, ചർച്ചകളിലും അധിക്ഷേപങ്ങളിലുമാണ് മുന്നേറിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ പതറിയ യു.ഡി.എഫിന് ആത്മവിശ്വാസമേകുന്നതാണ് സിറ്റിങ് സീറ്റിലെ വമ്പൻ വിജയം. നൂറുസീറ്റെന്ന ലക്ഷ്യം നേടാൻ എൽ.ഡി.എഫിനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,897 വോട്ടുപിടിച്ചിരുന്ന ട്വന്റി ട്വന്റി ഇക്കുറി സ്ഥാനാർഥിയെ നിർത്താതെ മാറിനിന്നെങ്കിലും അവരുടെ വോട്ടുകൾ ഇടതുസർക്കാരിനെതിരേ വീണുവെന്നാണ് നിഗമനം. മുതിർന്നനേതാവ് എ.എൻ. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കിയിട്ടും കഴിഞ്ഞതിരഞ്ഞെടുപ്പിൽ ലഭിച്ച 15,483 വോട്ടുപോലും ബി.ജെ.പി.ക്ക് നേടാനായില്ല. 2011-ൽ യു.ഡി.എഫിന് 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയിരുന്നതെങ്കിൽ 2016-ൽ അത് 11,996 ആയി. 2021-ൽ 14,329 ആയി വീണ്ടും ഉയർന്നു. അവിടെനിന്നാണ് കാൽലക്ഷത്തിനു മുകളിലേക്ക് ഉമ പറന്നത്.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…