celebration

പൂരം സ്ത്രീ സൗഹാർദ്ദപരമെന്നതിന്റെ നേർക്കാഴ്ച; ആനന്ദക്കണ്ണീരിൽ ആറാടി യുവതി; വൈറലായി വീഡിയോ

 

അങ്ങനെ ഇത്തവണത്തെ വർണ്ണവിസ്മയമായ പൂരം പെയ്‌തൊഴിഞ്ഞു. കാർമേഘങ്ങളിൽ തട്ടി രണ്ട് തവണ വെടിക്കെട്ട് മാറ്റിവച്ചു. പൂരത്തിൻറെ അനവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അതിലേറ്റവും ഹൃദ്യമായ ആൾക്കൂട്ടത്തിൻറെ ആരവങ്ങളിൽ നിന്ന് പകർത്തിയ ഒരു ദൃശ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്.

നേരത്തെ പൂർണ തോതിൽ പൂരം നടന്ന കാലത്തേതിനേക്കാൾ ഇരട്ടിയോളമാളുകളാണ് ഇക്കുറി പൂരം കാണാനെത്തിയത്. ജനസാഗരമായിരുന്നു പൂരനഗരി. മഠത്തിൽവരവ് പഞ്ചവാദ്യത്തിലും തിരുവമ്പാടിയുടെ മേളത്തിലും ഇലഞ്ഞിമരച്ചോട്ടിലും കുടമാറ്റത്തിലുമെന്നുവേണ്ട പിറ്റേ ദിവസത്തെ പകൽപൂരത്തിൽ പോലും ഒരിഞ്ചിടമില്ലാത്ത വിധമായിരുന്നു ആളുകളുടെ തിക്കുംതിരക്കും.

എന്നാൽ കുടമാറ്റം നടക്കുമ്പോൾ ഒരു തരിമ്പ് ഇടമില്ലാത്തിടത്ത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും കാഴ്ചയാണ് പൂരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമായത്. ഈ വീഡിയോ ആണ് ശ്രദ്ധിക്കപ്പെട്ടത്. ആരാണ് ഇരുവരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം മന്ത്രി ഡോക്ടർ ആർ ബിന്ദു ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ആരാണ് ഇവരെന്ന് അറിയില്ലെന്നും പൂരം സ്ത്രീ സൗഹാർദ്ദപരമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ ദൃശ്യമെന്നും മന്ത്രി പറഞ്ഞു.

admin

Recent Posts

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

21 mins ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

1 hour ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

2 hours ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

2 hours ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

2 hours ago