തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെന്ന് അറിയിച്ച് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാവർക്കും പൂരനഗരിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും എല്ലാ ചടങ്ങുകളോടും ആചാരങ്ങളോടും കൂടെ പൂരം പൂര്‍വ്വാധികം ഭംഗിയായും പ്രൗഢിയോടെയും നടത്തുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, റവന്യു മന്ത്രി കെ.രാജൻ, മന്ത്രി ആർ.ബിന്ദു, മറ്റു ജനപ്രതിനിധികൾ ,ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. .
അതേസമയം ദേവസ്വങ്ങളുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പൂരം രണ്ടു വർഷം നടക്കാത്തതിനാൽ ദേവസ്വങ്ങൾ പ്രതിസന്ധിയിലാണെന്നും ബാരിക്കേഡ് ഉൾപ്പെടെയുള്ളവ നിർമിക്കാൻ സാമ്പത്തിക സഹായം ആവശ്യമാണെന്നും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. അത് പരിഗണിക്കുമെന്നും മന്ത്രി മറുപടി നൽകി.
ഇപ്രാവശ്യം മെയ് 10നാണ് പൂരം കഴിഞ്ഞ പൂരത്തിന് തേക്കിൻക്കാട് മൈതാനിയിലേക്ക് പൂരപ്രേമികൾക്ക് പ്രവേശനമില്ലായിരുന്നു എന്നതാണ് പ്രത്യേകത. എന്തായാലും ഇത്തവണ നടക്കുന്ന 226-ാമത്തെ തൃശൂർ പൂരം മുൻകാല പ്രൗഢിയോടെയാകുമെന്നാണ് ദേവസ്വം ഉറപ്പുനൽകുന്നത്.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…