Thrissur Pooram: The district collector has announced a 48-hour liquor ban in the corporation limits
തൃശ്ശൂർ: പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു.
അതേസമയം, തൃശ്ശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെത്തന്നെ സുരക്ഷിതമായി നടത്താൻ തീരുമാനം. ഇത്തവണ പൂരത്തിന് കർശന സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്‌ടർ കൃഷ്‌ണതേജ വ്യക്‌തമാക്കി. പെസോയുടെ (പെട്രോളിയം ആൻഡ് എക്‌സ്‌പ്‌ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ) മാർഗനിർദ്ദേശം പൂർണമായി പാലിച്ചാകും വെടിക്കെട്ട് നടത്തുകയെന്നും കളക്‌ടർ അറിയിച്ചു.
വെടിക്കെട്ടിന് പെസോയുടെ കർശന നിർദ്ദേശങ്ങൾ ഉണ്ട്. അത് പാലിക്കേണ്ടി വരുമെന്നും കളക്‌ടർ പ്രസ് ക്‌ളബിൽ നടത്തിയ മുഖാമുഖത്തിൽ വ്യക്‌തമാക്കി. പൂരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ യോഗം അടുത്ത ആഴ്‌ച നടക്കും. ഈ മാസം 30ന് ആണ് തൃശ്ശൂർ പൂരം. തൃശ്ശൂർ ജില്ലാ കളക്‌ടറായി കൃഷ്‌ണതേജ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റാണിത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…