puram-savarkkar
തൃശ്ശൂര്‍: പൂരത്തിനിടയിൽ ചർച്ചാവിഷയമായി തൃശൂർ പോലിസിന്റെ റെയ്ഡ്. ഹിന്ദു മഹാസഭയുടെ തൃശ്ശൂര്‍ ഓഫീസിലാണ് റെയ്ഡ് നടന്നിരുന്നത്. ഇവിടെ നിന്നും പിടിച്ചെടുത്ത സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത ബലൂണുകളും മാസ്കുകളും പോലീസ് പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു.
റെയ്ഡിനെ തുടര്‍ന്ന്, ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കരുതല്‍ തടങ്കല്‍ വകുപ്പ് പ്രകാരമാണ് നടപടി. ബലൂണുകളും മാസ്കുകളും നശിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വിപുലമായി പ്രചരിക്കുകയാണ്.
നേരത്തേ, പൂരത്തോടനുബന്ധിച്ച് നടത്തുന്ന കുട മാറ്റത്തില്‍ സവര്‍ക്കറുടെ കുട പാറമേക്കാവ് ദേവസ്വം ഉപയോഗിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദേവസ്വം സമിതി തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൂരപ്പറമ്പില്‍ പരസ്യമായി ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…