Kerala

മഴ ഇല്ലെങ്കിൽ മാറ്റിവെച്ച പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും; ആവേശത്തിൽ പൂരപ്രേമികൾ

തൃശൂര്‍: കാലാവസ്ഥ അനുകൂലമായാൽ മാറ്റിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് നടത്തും. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച്‌ ജില്ലാ ഭരണകൂടം ധാരണയായത്.

ചൊവ്വാഴ്ച കുടമാറ്റം നടക്കുമ്പോള്‍ മുതല്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം നടക്കുകയെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കുമെന്നും അറിയിപ്പുണ്ട്.

പൂരത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പകല്‍ വെടിക്കെട്ടടക്കം മെയ് 11 ന് നടന്നിരുന്നു. അന്ന് മഴയില്ലാത്തതാണ് പകല്‍ വെടിക്കെട്ട് നടത്താന്‍ സാധിച്ചത്. പാറമേക്കാവിന്റെ വെടിക്കെട്ടായിരുന്നു ആദ്യം നടന്നത്. തുടര്‍ന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടന്നു. അന്ന് ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് പകല്‍ വെടിക്കെട്ട് പൂര്‍ത്തിയായത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് എല്ലാവരും കാത്തിരുന്ന വൈകിട്ടത്തെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വെക്കേണ്ടി വരികയായിരുന്നു.

അതേസമയം, തൃശൂര്‍പൂരം വെടിക്കെട്ട് കാണാന്‍ വലിയ സജ്ജീകരണമാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. നേരത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് കാണാനുള്ള നിയന്ത്രണം വലിയ തോതില്‍ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുകയായിരുന്നു. സ്വരാജ് റൗണ്ടില്‍ കാണികളെ അനുവദിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തില്‍ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.

admin

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

2 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

2 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

3 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

3 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

4 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

4 hours ago