വടക്കുംനാഥന് മുന്നില്‍ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നു
തൃശ്ശൂര്‍: ആവേശം അലതല്ലിയ ഇക്കൊല്ലത്തെ തൃശ്ശൂര്‍പൂരം കൊടിയിറങ്ങി. മുന്‍വര്‍ഷത്തേക്കാള്‍ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ പൂരം. അടുത്തകൊല്ലം വീണ്ടും കാണാമെന്ന് ഉറപ്പുനല്‍കി വടക്കുംനാഥന് മുന്നില്‍ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം നടന്ന പകൽ പൂരത്തിനും വെടിക്കെട്ടിനും ശേഷമാണ് പൂരത്തിന് സമാപനമായത്. 2024 ഏപ്രില്‍ 19-നാണ് അടുത്ത തൃശ്ശൂര്‍ പൂരം.
ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോൾ കേരളക്കരയ്‌ക്കൊന്നാകെ എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒന്നായി ഇത്തവണത്തെ പൂരം മാറി. ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം പകല്‍പൂരവും വെടിക്കെട്ടും നടന്നു. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവ് വിഭാഗവുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. എല്ലാ ചടങ്ങുകൾക്കും ഇതോടുകൂടി അവസാനമായി.
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…