Thursday, September 24, 2026

പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശ്ശൂർപൂരം കൊടിയിറങ്ങി

തൃശ്ശൂര്‍: ആവേശം അലതല്ലിയ ഇക്കൊല്ലത്തെ തൃശ്ശൂര്‍പൂരം കൊടിയിറങ്ങി. മുന്‍വര്‍ഷത്തേക്കാള്‍ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ പൂരം. അടുത്തകൊല്ലം വീണ്ടും കാണാമെന്ന് ഉറപ്പുനല്‍കി വടക്കുംനാഥന്‌ മുന്നില്‍ പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം നടന്ന പകൽ പൂരത്തിനും വെടിക്കെട്ടിനും ശേഷമാണ് പൂരത്തിന് സമാപനമായത്. 2024 ഏപ്രില്‍ 19-നാണ് അടുത്ത തൃശ്ശൂര്‍ പൂരം.

ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം ഒന്നിനൊന്ന് മികച്ചതായപ്പോൾ കേരളക്കരയ്‌ക്കൊന്നാകെ എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒന്നായി ഇത്തവണത്തെ പൂരം മാറി. ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷം പകല്‍പൂരവും വെടിക്കെട്ടും നടന്നു. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവ് വിഭാഗവുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. എല്ലാ ചടങ്ങുകൾക്കും ഇതോടുകൂടി അവസാനമായി.

Related Articles

Latest Articles