Kerala

തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഒരാൾ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ ഊർജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് തുഷാരഗിരിയിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽ കാണാതായി. അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. എന്നാൽ ഒരാളെ രക്ഷിച്ചു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട് ഒരു അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പോലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയിൽ തിരച്ചിൽ നടക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച പതങ്കയത്ത് വെള്ളത്തിൽ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Meera Hari

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

9 hours ago