വയനാട് : കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. അമേഠിയിലും രാഹുൽ ഗാന്ധിയുടെ സ്ഥാനാര്ഥിത്വത്തിനെതിരെ പരാതി ഉണ്ട്. രാഹുൽ നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച രേഖകളുടെ ആധികാരികതയെ ചൊല്ലിയാണ് പരാതി.
രാഹുലിനു ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിന്‍റെ പാസ്പോർട്ട് ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നാമനിർദ്ദേശ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.മാത്രമല്ല വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലെ പേരിനു പോലും മാറ്റമുണ്ടെന്നും തുഷാർ ചൂണ്ടിക്കാട്ടുന്നു.രാഹുലിന്റെ നാമനിർദ്ദേശ പത്രികയിൽ ഇരട്ടപൗരത്വമുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.രാഹുൽ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ രാഹുലിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
സ്വകാര്യ ബ്രിട്ടീഷ് കമ്പനിയായ ബാക്കോപ്സ് ലിമിറ്റഡിന്‍റെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുലെന്നും പരാതിയിൽ പറയുന്നു.തുഷാർ വെള്ളാപ്പള്ളിയുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് സിനിൽ കുമാർ ആണ് ഇക്കാര്യങ്ങൾ ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ഇന്നു മാത്രമാണ് തന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വത്തെ ചോദ്യം ചെയ്യുന്നതെന്നും തുഷാർ പരാതിയിൽ വ്യക്തമാക്കുന്നു.
യുകെ കമ്പനിയുടെ സമ്പത്തും സ്വത്തുവിവരങ്ങളും സംബന്ധിച്ച കാര്യങ്ങൾ രാഹുൽ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.അമേഠിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഇതേ കാരണത്താൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടിലും പരാതി എത്തിയിരിക്കുന്നത്.
ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…