ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്‌നോളജിയ്ക്ക് ദിവസേന 3.5 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഇത് 250 ല്‍ അധികം ജീവനക്കാരെ ബാധിക്കുമെന്നും കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖയെ അടിസ്ഥാനമാക്കി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ചെറുവീഡിയോകള്‍ ഉണ്ടാക്കി പങ്കുവെക്കാന്‍ സാധിക്കുന്ന വീഡിയോ സ്ട്രീമിങ് ആപ്പ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയാളുകളും ലോകവ്യാപകമായി 100 കോടിയോളം പേർ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് സെന്‍സര്‍ ടവര്‍ എന്ന അനലറ്റിക്‌സ് സ്ഥാപനം നല്‍കുന്ന കണക്ക്.
മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ പെരുകുന്നു, നിശ്ചിത പ്രായത്തില്‍ കുറവുള്ള കുട്ടികള്‍ ഉപയോഗിക്കുന്നു തുടങ്ങിയ കാരണങ്ങളാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…