തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്ന പരാതികളില്‍ ഉടനടി നടപടിയെടുക്കാന്‍ മീണയ്ക്കായെന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
കേരളത്തില്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ 92 ശതമാനവും ടിക്കാറാം മീണ പരിഹരിച്ചിരുന്നു. ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഇതെന്നും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പെരുമാറ്റ ചട്ട ലംഘനത്തില്‍ രാജ്യത്ത് ലഭിച്ച മൊത്തം പരാതികളില്‍ പകുതിയും വന്നത് കേരളത്തില്‍ നിന്നായിരുന്നു.
രാജ്യത്താകെ 1.2 ലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 64,020 എണ്ണവും കേരളത്തില്‍ നിന്നാണ്. ഇതില്‍ 58,617 എണ്ണം ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. പെരുമാറ്റ ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ സി വിജില്‍ ആപ്പിലൂടെയാണ് പരാതികള്‍ ലഭിച്ചത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…