Categories: KeralaPolitics

അഞ്ച് മണ്ഡ‍ലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വീഡിയോ കോണ്‍ഫറന്‍സിലൂടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കളക്ടർമാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസർമാരുമായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വീഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി. പോളിംഗ് സ്‌റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ് കാസ്റ്റിംഗ് സംവിധാനം, കള്ളനോട്ട് തടയാനുള്ള നടപടികൾ, ക്രമസമാധാനപ്രശ്‌നങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി. മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കളക്ടർമാർ അതതു മണ്ഡലങ്ങളിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവിമാരും എസ് പിമാരും പോലീസ് തലത്തിൽ കൈക്കൊണ്ട നടപടികൾ വിശദീകരിച്ചു.

സംസ്ഥാന അതിർത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. കർണാടകവുമായി ചേർന്ന പോളിംഗ് സ്‌റ്റേഷനുകളിലും അതിർത്തി കടന്നെത്തി വോട്ടിംഗ് നടത്താനുള്ള സാധ്യതകൾ തടയാൻ ശക്തമായ സംവിധാനമൊരുക്കും. ഇതിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിംഗ്, അതിർത്തിയിൽ പരിശോധന എന്നിവ ഏർപ്പെടുത്താൻ നിർദേശം നൽകി. മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളും 101 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ട്.

മണ്ഡലങ്ങളിൽ ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധിക്കാൻ പ്രത്യേക വനിതാ ഓഫീസർമാരെ നിയോഗിക്കും.
ഉദ്യോഗസ്ഥൻമാർ നിഷ്പക്ഷവും നീതിപൂർവവുമായ പെരുമാറുന്നെന്ന് ഉറപ്പാക്കണം. ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി.

പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും പ്രധാനപ്പെട്ട നേതാക്കളുടെ പ്രസംഗങ്ങൾ വീഡിയോ റെക്കോർഡിംഗ് ചെയ്യണമെന്നും നിർദേശിച്ചു. വോട്ടർപ്പട്ടിക വിശദമായി പരിശോധിച്ച് നിശ്ചിത തീയതിക്കകം ലഭിച്ച പുതിയ അപേക്ഷകൾ കൂടി പരിഗണിച്ച് തയാറാക്കിയ സപ്ലിമെൻററി വോട്ടർപട്ടിക ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾക്ക് നൽകാനും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, വിവി പാറ്റ് എന്നിവ കൈകാര്യം ചെയ്യാൻ വിശദമായ പരിശീലനം പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകാനും നിർദേശിച്ചു. ജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കാൻ അതതു മണ്ഡലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ ഉൾപ്പെടെയുള്ളവ കൂടുതൽ ശക്തമാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.

വീഡിയോ കോൺഫറൺസിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഇൻറലിജൻസ് ഐ.ജി വിനോദ്കുമാർ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ജോയിൻറ് സി.ഇ.ഒ രമേശ് ചന്ദ്രൻ നായർ തുടങ്ങിയവരും സംബന്ധിച്ചു.

admin

Recent Posts

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

5 mins ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

11 mins ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

17 mins ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

20 mins ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

1 hour ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago