Categories: Kerala

കോടിയേരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: പാലായിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഒരു ഗൂഢാലോചനയുമില്ല; സിപിഎം നേതാവ് ആത്മപരിശോധന നടത്തണമെന്ന് ടിക്കാ റാം മീണ

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പാലായിൽ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെ കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയത്. രാഷ്ട്രീയപാർട്ടികൾക്ക് എന്തും പറയാം. എന്നാൽ പാലയിൽ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ യാതൊരു ഗൂഢാലോചനയുമില്ല.

കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയിൽ കോടിയേരി ആത്മപരിശോധന നടത്തണമെന്നും ടിക്കാറാം മീണ പറഞ്ഞു. ഏപ്രിൽ മുതൽ പാല സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്.ഒരു മണ്ഡത്തിൽ ഒഴിവ് വന്നാൽ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതിനാലാണ് പാലായിൽ മാത്രം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മഞ്ചേശ്വരത്തെ എംഎൽഎ നേരത്തെ മരിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ജൂണിലാണ് പിൻവലിച്ചത്. അതിനാൽ തന്നെ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് നടത്താൻ നവംബർ വരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. മതസൗഹാർദ്ദത്തെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പ്രഖ്യാപനങ്ങൾ പാടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു

Anandhu Ajitha

Recent Posts

ദില്ലി സ്ഫോടനം ! എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി അമിത് ഷാ ;ജമ്മു കശ്മീർ പോലീസ് നടത്തിയ അന്വേഷണം മികച്ചതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…

7 hours ago

വികസിത അനന്തപുരിക്ക് ഇതാ ഇവിടെ സമാരംഭം !!തിരുവനന്തപുരം മേയറായി ചുമതലയേറ്റ ദിവസത്തിൽ തന്നെ വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ഒപ്പ് വച്ച് വി വി രാജേഷ് ; 50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…

9 hours ago

എം എസ് മണിയും ഡി മണിയും ഒരാൾ തന്നെ ! ചിത്രം തിരിച്ചറിഞ്ഞ് വിവരം നൽകിയ പ്രവാസി വ്യവസായി

ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…

9 hours ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

11 hours ago

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…

11 hours ago

സിറിയയിലെ ഹോംസിൽ പള്ളിയിൽ സ്ഫോടനം: അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…

11 hours ago