Tilak captivates fans; The player said that he will give the house to his father and mother with the money received from the IPL
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ സ്വന്തം പ്രകടനത്തിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് മുംബൈ ഇന്ത്യൻസിന്റെ തിലക് വർമയെന്ന 19 കാരൻ. തിലകിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്വന്തമായി എന്ന് പറയാൻ വീടില്ല . ഐപിഎല്ലിലൂടെ ലഭിക്കുന്ന തുക കൊണ്ട് അച്ഛനും അമ്മയ്‌ക്കും വീട് വെച്ച് നൽകുമെന്നാണ് തിലക് പറയുന്നത്.
ഞാൻ വളർന്നുവരുമ്പോൾ തന്നെ കുടുംബത്തിൽ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു . എന്റെ ക്രിക്കറ്റ് ചെലവുകളും ചേട്ടന്റെ പഠനച്ചെലവുകളും അച്ഛനു ലഭിക്കുന്ന ചെറിയ ശമ്പളത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് നടന്നിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്‌പോൺസർഷിപ്പ് പണവും മാച്ച് ഫീയുമൊക്കെയായി എന്റെ ക്രിക്കറ്റ് ചെലവുകൾ നടത്തിക്കൊണ്ടുപോകാവുന്ന പണം ലഭിക്കുന്നുണ്ട്
. ഞങ്ങൾക്ക് ഇതുവരെ സ്വന്തമായി ഒരു വീടില്ല. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മാതാപിതാക്കൾക്കായി ഒരു വീട് വെക്കണം. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പണത്തിലൂടെ ഇനി സ്വതന്ത്രമായി കളിക്കാൻ എനിക്ക് സാധിക്കും. ഐപിഎൽ ലേലത്തിൽ എന്റെ തുക വർദ്ധിക്കുന്നതുകണ്ട് എന്റെ പരിശീലകൻ കരഞ്ഞു. മാതാപിതാക്കളെ വിളിച്ചപ്പോൾ അവരും കരയുകയായിരുന്നുവെന്ന് തിലക് പറയുന്നു.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…