തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയതിന് പിന്നാലെ റോഡില്‍ ലോറി താഴ്ന്നത് ഏറെ നേരം ജനത്തെ വലച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും ജലവിതരണം പഴയ നിലയിലായിട്ടില്ല.
സ്ഥിരമായി പൈപ്പ് പൊട്ടുന്ന അമ്പലമുക്ക്-മുട്ടട റോഡില്‍ ഇന്നലെ രാത്രിയോടെയാണ് പൈപ്പ് പൊട്ടി വെള്ളം ചെറിയ രീതിയില്‍ പുറത്തേക്കൊഴുകിയത്.
ലോറി താഴ്ന്ന് റോഡില്‍ വലിയ കുഴി തന്നെ രൂപപ്പെട്ടു. ഇതോടെ പൈപ്പിലെ പൊട്ടല്‍ ശക്തമായി. പൈപ്പ് പൊട്ടിയതിനെക്കുറിച്ചുള്ള അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍ പറയുന്നു.
ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നും അമ്പലമുക്കിലെ കെട്ടിടനിര്‍മ്മാണ സ്ഥലത്തേക്ക് പാറപ്പൊടിയും കയറ്റിവന്ന ലോറി പൈപ്പ് പൊട്ടിയ റോഡില്‍ താഴ്ന്നിരുന്നു.
ഏറെ നേരം പരിശ്രമിച്ചിട്ടാണ് ലോറി കുഴിയില്‍ നിന്നും കയറ്റിയത്. പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ മുട്ടട, പുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…