പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി കീഴടങ്ങി. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ശശികുമാരൻ തമ്പി പ്രതിയാണ്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്തതായി സമ്മതിച്ചിട്ടുണ്ടെങ്കിലും ഇവരിൽ നിന്ന് പണം വാങ്ങിയിട്ടില്ല എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് തമ്പി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല.
പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്. ഇരകളുടെ വിശ്വാസം നേടുമെന്നതിനായി ടൈറ്റാനിയം ഓഫീസിൽ ഉദ്യോഗാര്‍ത്ഥികളെയെത്തിച്ച് ഇൻറർവ്യൂവും നടത്തിയിരുന്നു. ശശികുമാരൻ തമ്പിയാണ് ഇൻറർവ്യൂ നടത്തിയത്. ജോലി തട്ടിപ്പ് പുറത്തായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…