തിരുവനന്തപുരം: ഒരേ സമയം പാർട്ടി സ്ഥാനാർത്ഥിയായും സ്വതന്ത്രനായും പത്രിക നൽകിയത് ചട്ടവിരുദ്ധമെന്നും പി വി അൻവറിനെതിരെ വരണാധികാരിക്ക് പരാതി നൽകുമെന്നും തൃണമൂൽ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ് സി ജി ഉണ്ണി. പി വി അൻവർ പാർട്ടിയെയും അണികളെയും വിഡ്ഢികളാക്കി. അൻവറിന്റെ തേർവാഴ്ച അനുവദിക്കില്ലെന്നും അൻവറിന്റെ തറവാട്ട് സ്വത്തല്ല തൃണമൂൽ കോൺഗ്രസ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തുനിഞ്ഞ അൻവറിനെ സംസ്ഥാന നേതൃത്വം തന്നെ തള്ളിപ്പറയുകയാണ്.
തൃണമൂൽ സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ പത്രിക സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സൂക്ഷ്‌മ പരിശോധനയിൽ തള്ളിയിരുന്നു. പത്രികയിൽ 10 വോട്ടർമാരുടെ ഒപ്പ് ചേർത്തിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ അഫിഡവിറ്റും നൽകിയിരുന്നില്ല. രണ്ടുതവണ എം എൽ എ ആയ അൻവർ പത്രികയിൽ ബോധപൂർവ്വം പിഴവുവരുത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയായും അദ്ദേഹം പത്രിക നൽകിയിരുന്നു. ഇതാണ് ചട്ടലംഘനമെന്ന് തൃണമൂൽ സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്.
പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയാണ് എം എൽ എ സ്ഥാനം രാജിവച്ചത്. യു ഡി എഫിൽ തൃണമൂലിന്റെ ഘടക കക്ഷിയാക്കിയാൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാമെന്ന് ആയിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ മുന്നണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അൻവർ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും മമത ബാനർജീ അടക്കമുള്ള ദേശീയ നേതാക്കളെ പ്രചാരണത്തിന് എത്തിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പത്രിക തള്ളുന്നതും തൃണമൂൽ സംസ്ഥാന നേതൃത്വം തന്നെ അൻവറിനെതിരെ രംഗത്തുവരുന്നതും.
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…