Kerala

ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ, ഷുക്കൂർ വക്കീലിന്റെ പുനർവിവാഹം സഹായകമാകും; ബിജെപി നേതാവ് എം ടി രമേശ്

ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരാനും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാനും ഷുക്കൂർ വക്കീലിന്റെ പുനർവിവാഹം സഹായകമാകുമെന്ന് ബിജെപി നേതാവ് എം ടി രമേശ് അഭിപ്രായപ്പെട്ടു
തങ്ങളുടെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യം നിന്നുപോകാതിരിക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് അദ്ദേഹത്തിന്റെ പുനർവിവാഹമെന്നും എം ടി രമേശ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടത് ആവശ്യമാണെന്നും ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

എം ടി രമേശ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

വനിതാദിനാശംസകൾ !

ഷുക്കൂർ വക്കീലിന് വിവാഹ മംഗളാശംസകൾ !

വനിതാദിനം കേവലം ആശംസകളറിയിക്കുന്നതിൽ ഒതുങ്ങരുത്.
തുല്യതയ്ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം.അമ്മ,സഹോദരി,ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അർഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നൽകാനും നാം മടിയ്ക്കരുത്.ഈ വനിതാദിനത്തിൽ കാസർകോട് നിന്ന് ഒരു നല്ല വാർത്തയുണ്ട്.
സിനിമ നടനും സാമൂഹ്യപ്രവർത്തകനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുകയാണ്.ഷുക്കൂർ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും. തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നുപോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഈ പുനർവിവാഹം.വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണ്.ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവിൽ കോഡിനായുള്ള ഷുക്കൂർ വക്കിലിന്റെ പോരാട്ടത്തിന് ആശംസകൾ

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

9 mins ago

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

42 mins ago