തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കലില്‍ ഉപവാസം നടക്കും.രാവിലെ 10.30ന് ഒ രാജഗോപാല്‍ എംഎല്‍എ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ബിജെപി ജനപ്രതിനിധികളും നേതാക്കളുമടക്കം നൂറുകണക്കിന് പേര്‍ ഉപവാസത്തില്‍ പങ്കെടുക്കും.
ഉപവാസത്തിന്റെ സമരസന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വ്യാഴം വെള്ളി ദിവസങ്ങളില്‍ ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ വാഹന പ്രചാരണ ജാഥ പര്യടനം നടത്തി. തലസ്ഥാനത്തെ ജനങ്ങളെ ബജറ്റില്‍ അവഗണിച്ചതില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.
മാലിന്യപ്രശ്നത്തിലും ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങളിലും സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നത്, ബജറ്റില്‍ തലസ്ഥാന ജില്ലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുവാന്‍ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. ഇന്ന് നടക്കുന്ന ഉപവാസം സൂചനാ സമരമാണ്. ജില്ലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ബിജെപി ജില്ലാ ഘടകം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുമെന്നും വിവി രാജേഷ് തത്വമയി ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…