Wednesday, May 1, 2024
spot_img

ജില്ലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരും ,ഇന്ന് ബിജെപിയുടെ സെക്രട്ടേറിയേറ്റ് ഉപവാസം

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കലില്‍ ഉപവാസം നടക്കും.രാവിലെ 10.30ന് ഒ രാജഗോപാല്‍ എംഎല്‍എ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ബിജെപി ജനപ്രതിനിധികളും നേതാക്കളുമടക്കം നൂറുകണക്കിന് പേര്‍ ഉപവാസത്തില്‍ പങ്കെടുക്കും.

ഉപവാസത്തിന്റെ സമരസന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വ്യാഴം വെള്ളി ദിവസങ്ങളില്‍ ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ വാഹന പ്രചാരണ ജാഥ പര്യടനം നടത്തി. തലസ്ഥാനത്തെ ജനങ്ങളെ ബജറ്റില്‍ അവഗണിച്ചതില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.

മാലിന്യപ്രശ്നത്തിലും ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങളിലും സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നത്, ബജറ്റില്‍ തലസ്ഥാന ജില്ലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുവാന്‍ ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. ഇന്ന് നടക്കുന്ന ഉപവാസം സൂചനാ സമരമാണ്. ജില്ലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ബിജെപി ജില്ലാ ഘടകം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുമെന്നും വിവി രാജേഷ് തത്വമയി ന്യൂസിനോട് പറഞ്ഞു

Related Articles

Latest Articles