Categories: General

മേജർ ധ്യാൻചന്ദ് ജന്മദിനം ഇന്ന് ; ദേശീയ കായിക ദിനത്തിൽ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന് അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കായികമന്ത്രി കിരൺ റിജിജുവും

ന്യൂഡൽഹി:ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.ഹോക്കിയിലെ ഇതിഹാസ നായകന് ആദരമർപ്പിച്ച് കായികലോകം. മേജർ ധ്യാൻചന്ദിന് ആദരം അർപ്പിച്ച് പ്രധാനമന്ത്രിയും കായികമന്ത്രിയും. കൂടാതെ കായിക രംഗത്തെ എല്ലാവർക്കും ആശംസകൾ നേർന്നു.

ഇന്ത്യയുടെ കായികരംഗം നേട്ടങ്ങൾ കൊയ്യുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ഈ നേട്ടങ്ങൾ വരുംവർഷങ്ങളിൽ ആവർത്തിക്കട്ടെയെന്നും രാജ്യം മുഴുവൻ കായികരംഗത്തിന് ഏറെ പ്രോത്സാഹനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

ധ്യാൻചന്ദിന്റെ പ്രതിമയിൽ കേന്ദ്ര കായിക മന്ത്രി മാല ചാർത്തിയാണ് കായിക ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് . ഞാൻ കായിക രംഗത്തെ മാന്ത്രികനെ ആദരിക്കുന്നു. ഒപ്പം നിലവിൽ ഇന്ത്യയെ കായികരംഗത്തിന് അസുലഭ നേട്ടങ്ങൾ നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും റിജിജു പറഞ്ഞു.

ഹോക്കി സാമ്രാജ്യം ഇന്ത്യയുടെ കീഴിൽ ലോകത്താകമാനം തിളങ്ങിയ കാലഘട്ടത്തിലെ രാജാവായിരുന്നു മേജർ ധ്യാൻചന്ദ്. ‘ എന്നെ മുന്നോട്ട് നയിക്കേണ്ടത് രാജ്യത്തിന്റെ കടമയല്ല. മറിച്ച് ഞാൻ എന്റെ പ്രയ്തനം കൊണ്ട് ഈ രാജ്യത്തിനെയാണ് മുന്നോട്ട് നയിക്കേണ്ടതെന്ന’ ധ്യാൻ ചന്ദിന്റെ വാക്കുകളാണ് ഇന്ത്യൻ കായിക താരങ്ങളെ തങ്ങളുടെ കടമകൾ ബോധ്യപ്പെടുത്തുന്നതെന്ന് കായിക മന്ത്രി ഓർമ്മിപ്പിച്ചു. എല്ലാ കായികവിഭാഗങ്ങളും കായിക മന്ത്രാലയവും സംയുക്തമായി ചേർന്ന് നിരവധി അനുസ്മരണ പരിപാടികളും സെമിനാറുകളും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ടെന്ന് കിരൺ റിജിജു പറഞ്ഞു.

പ്രതിഭ തെളിയിച്ച എല്ലാ കായിക താരങ്ങളേയും ഈ ദിനത്തിലാണ് കേന്ദ്രകായിക മന്ത്രാലയം ആദരിക്കുന്നത്. . ഈ വർഷം രാജ്യത്തെ തിരഞ്ഞെടുത്ത 26 സ്‌ക്കൂളുകളിൽ ചാമ്പ്യന്മാരെ കണ്ടെത്തൂ എന്ന പരിപാടിയ്ക്ക് ഇന്ന് മുതൽ തുടക്കം കുറിയ്‌ക്കും

admin

Recent Posts

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

20 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

32 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

39 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

1 hour ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

1 hour ago