heavy-rain-in-nelliyambathi
പാലക്കാട് : നെല്ലിയാമ്പതിയിൽ ശക്തമായ മഴയെ തുടർന്ന് നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ശക്തമായ മഴ പെയ്തത് പ്രദേശവാസികളെ ദുരിതത്തിലാക്കി. നൂറടി ,പാടഗിരി, പോത്തുപ്പറ, ലില്ലി, വിക്ടോറിയ, കാരപ്പാറ തുടങ്ങിയ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
മഴക്കാലം ആരംഭിച്ചതിനുശേഷം മൂന്നാം തവണയാണ് നൂറടി ഭാഗത്ത് വെള്ളം കയറുന്നത്, കച്ചവട സ്ഥാപനങ്ങളിലെല്ലാം വലിയ നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി . നൂറടി പുഴയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതും, അനധികൃതമായി ഉണ്ടാക്കിയ ചെക്ക് ഡാമുകളുമാണ് മഴ കനത്താൽ ജലനിരപ്പ് ഉയരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ പ്രളയകാലത്തെ ഉൾപ്പെടെ നഷ്ടപരിഹാരം സർക്കാർ ഇതുവരെ നൽകിയിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് . കോട്ടയം , എറണാകുളം , ഇടുക്കി , പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…