Kerala

പി വി ദിവ്യക്ക് ഇന്ന് നിർണായക ദിനം !മുൻ‌കൂർ ജാമ്യഹർജ്ജിയിൽ ഇന്ന് തീരുമാനമുണ്ടാകുംകോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ പിപി ദിവ്യ അറസ്റ്റിലേക്കോ?

കണ്ണൂർ: എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം . എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകുന്നെന്നാണ് വിവരം.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുൻ‌കൂർ ജാമ്യ ഹർജി നൽകിയിരുന്നത്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എടുക്കാനാണ് സാധ്യത.

അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്.ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. അതേസമയം ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ തന്നെ വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ടായിരുന്നു .

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

26 minutes ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

3 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

4 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

4 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

4 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

4 hours ago