Categories: India

പുൽവാമ അക്രമത്തിന് ഇന്ന് ഒരു വയസ്സ് . ഐ എസ് ഐ സഹായത്തോടെ 23കാരൻ ആസൂത്രണം ചെയ്ത ക്രൂരതയ്ക്ക് രാജ്യം മാപ്പ് നൽകില്ല.രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ഓർമയിൽ ഭാരതം

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ടാകും 40 ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ആക്രമണം. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് അംഗവും പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദ് നടത്തിയ ചാവേർ ആക്രമണം നടത്തിയത്. 40 ജവാന്മാർക്ക് ജീവൻ നഷ്‌ടമായപ്പോൾ പരിക്കേറ്റവരുടെ എണ്ണം നിരവധിയായിരുന്നു.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15നാണ് ഉണ്ടായത്. 78 വാഹനങ്ങളിലായി സഞ്ചരിച്ച 2547 ജവാന്മാരെ ലക്ഷ്യം വെച്ചാണ് ചാവേർ ആക്രമണം ഉണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് സഞ്ചരിച്ച വാഹനവ്യൂഹം പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്‌ക്ക് സമീപം എത്തിയപ്പോഴാണ് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ ആദിൽ അഹമ്മദ് ജവാന്മാരുടെ വാഹനങ്ങളിലേക്ക് ഇടിച്ചു കയറ്റിയത്. അതിശക്തമായ സ്‌ഫോടനത്തിൽ 76മത് ബറ്റാലിയൻ ബസിലെ 40 ജവാന്മാർ കൊല്ലപ്പെട്ടു. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാർ ഉൾപ്പെടെയുള്ളവരാണ് മരിച്ചുവീണത്.

കശ്‌മീർ പോലീസും എൻഐഎയും അന്വേഷിച്ച പുൽവാമ ഭീകരാക്രമണത്തിൻ്റെ പിന്നിൽ 23കാരനായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുദിസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായി. ഇലക്‌ട്രീഷ്യനായ ഇയാളാണ് ആവശ്യമായ ആക്രമണത്തിന് ഉപയോഗിച്ച കാറും സ്‌ഫോടവസ്‌തുക്കളും ശേഖരിച്ച് ആദിൽ അഹമ്മദിന് കൈമാറിയത്. പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ മുദിറിന് കാർ വാങ്ങി നൽകിയത് ഭീകരസംഘടനകളുമായി അടുത്തബന്ധം പുലർത്തിയിരുന്ന സജ്ജാദ് ഭട്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം ഉണ്ടാകുന്നതിന് 10 ദിവസം മുൻപാണ് കാർ കൈമാറിയത്. സ്‌ഫോടനത്തിന് തൊട്ടുമുൻപുവരെ ചാവേറുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. അന്വേഷണത്തിനിടെ മുദസിറിനെ സൈന്യം വധിച്ചു. നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നു.

ചാവേറായ ആദിൽ ഓടിച്ച് കാറിൽ 100 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കൾ ഉണ്ടായിരുന്നു. ഇയാളുടെ കൈകളിലേക്ക് ഇത്രയധികം സ്‌ഫോട വസ്‌തുക്കൾ എങ്ങനെയെത്തി എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കുന്നു. സ്‌ഫോടക വസ്‌തുക്കൾ തദ്ദേശീയമായി നിർമിച്ചെന്നും, ഭീകരരെ പിന്തുണയ്‌ക്കുന്നവരുടെ വീടുകളിലും താവളങ്ങളിലും ഇവ സൂക്ഷിച്ചുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ക്വാറികളിൽ ഉപയോഗിക്കുന്ന വസ്‌തുക്കളും സ്‌ഫോടതിന് ഭീകർ ഉപയോഗിച്ചു. ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം സൂത്രധാരനായ ആദിൽ അഹമ്മദിന് ലഭിച്ചുവെന്നാണ് സൂചന.

40 ജവാന്മാരുടെ ജീവൻ നഷ്‌ടമാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പ്രധാന കാരണം സുരക്ഷാ വീഴ്‌ചയാണ്. ആക്രമണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ഭീകരർക്ക് പ്രദേശവാസികളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. 2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ കടന്നു പോയപ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരുന്നോ എന്നത് ഇന്നും ചോദ്യമായി തുടരുന്നു. ആക്രമണത്തിന് സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നും സിആർപിഎഫ് ഐജിമാർ കശ്‌മീർ പോലീസിന് നിർദേശം നൽകിയിരുന്നു. എന്നാൽ ആക്രമണം എവിടെ നിന്നും ഉണ്ടാകുമെന്ന് തിരിച്ചറിയാൻ ഇൻ്റലിജൻസിനായില്ല. സൈന്യത്തിൻ്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിൽ നിറയെ സ്‌ഫോടകവസ്‌തുക്കളുമായി കാർ നിർത്തിയിട്ടിരുന്നത് കണ്ടെത്താൻ സാധിക്കാതിരുന്നതും കനത്ത വീഴ്‌ചയാണ്. എന്നാൽ പുൽവാമ ആക്രമണത്തിന് പാക്ക് സൈന്യത്തിനും ചാര സംഘടനയായ ഐഎസ്ഐയ്ക്കും നേരിട്ടു പങ്കുണ്ടെന്നാണ് ആക്രമണത്തിന് കരസേന വ്യക്തമാക്കിയത്.


admin

Recent Posts

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…

8 hours ago

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…

8 hours ago

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

10 hours ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

10 hours ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

12 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

12 hours ago