Kerala

ഇന്ന് ശുഭാനന്ദ ഗുരുദേവന്റെ മഹാസമാധി ദിനാചരണം !ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ വിവിധ പരിപാടികൾ നടക്കും

മാവേലിക്കര: ആത്മബോധോദയ സംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ 74ാമത് മഹാസമാധി ദിനാചരണം ഇന്ന് ശ്രീ ശുഭാനന്ദാശ്രമത്തിൽ ആചരിക്കും . ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ പുലർച്ചെ സംന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ ഗുരുപൂജ ,പ്രാർത്ഥന .ഗുരുദക്ഷിണ , സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ നടന്നു. ഇന്ന് രാവിലെ 11ന് അനുസ്മരണ ദിനയാത്ര നടക്കും. ആശ്രമാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര നഗരസഭ ജംഗ്ഷനിൽ എത്തി മിച്ചൽ ജംഗ്ഷൻ, പുതിയകാവ് വഴി ആശ്രമാങ്കണത്തിൽ എത്തിച്ചേരും.

ഉച്ചയ്ക്ക് സമൂഹാരാധനയിൽ ആശ്രമാധിപതി ദേവനന്ദ ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തും . വൈകിട്ട് മൗന പ്രദക്ഷിണം. സന്ന്യാസി, സന്ന്യാസിനിമാർ, കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, ശാഖ കർമ്മിമാർ, സേവാസൈന്യം അംഗങ്ങൾ, ശാഖ ഭരണസമിതി അംഗങ്ങൾ, എസ്.എസ്.വൈ.ഒ, എസ്.എസ്.എം.എസ്, ബാലസഖ്യം പ്രവർത്തകർ, ഗുരുമിത്രങ്ങൾ എന്നിവർ പങ്കെടുക്കും.തിങ്കളാഴ്ച രാവിലെ സമർപ്പണ പ്രാർത്ഥന എന്നിവ നടക്കും

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

7 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

10 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

10 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

10 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

10 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

10 hours ago