Today is Thriketta, the sixth day of Onam
ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിനമാണ് അത്തം. എന്നാല്‍ പിന്നീട് അത്തം കഴിഞ്ഞുള്ള ഓരോ ദിവസവും സന്തോഷങ്ങള്‍ വര്‍ദ്ധിക്കുന്നു. കാരണം ഓണത്തിന് അധികം ദൂരമില്ല എന്നത് തന്നെയാണ് കാര്യം. അത്തം പത്തിനു പൊന്നോണമൊരുക്കുന്ന സാംസ്കാരിക കേരളത്തിന് ഇന്ന് ഓണമൊരുക്കിന്റെ ആറാം നാൾ. ഇന്നു തൃക്കേട്ട. ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് ഓണാഘോഷത്തിന് തുടക്കം കുറിക്കാന്‍ സാധിക്കും എന്നതാണ് ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത. കാരണം തൃക്കേട്ട കഴിഞ്ഞ് വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് തിരുവോണം ആഘോഷിക്കാം. അത്രയും അടുത്താണ് തൃക്കേട്ടയും തിരുവോണവും. വീടു വിട്ടു ദൂരെ താമസിക്കുന്നവർ ഓണമാഘോഷിക്കുന്നതിന് വേണ്ടി കുടുംബത്തിലേക്ക് കയറി വരുന്ന ദിവസമാണ് തൃക്കേട്ട. വിവിധയിനം പലഹാരങ്ങളും വിശേഷ വസ്ത്രങ്ങളുമായി മക്കളും കൊച്ചുമക്കളുമൊക്കെ കുടുംബവീട്ടിലെത്തുന്ന ദിവസം.
കുടുംബത്തോടൊപ്പം ഒത്ത് ചേരുന്നതിനും കൂട്ടായ്മയോടെ ആഘോഷിക്കുന്നതിനും ഈ ദിനത്തിൽ സാധിക്കുന്നു. ഈ കൂട്ടായ്മയാണ് ഓണാഘോഷത്തിന് തിളക്കം കൂട്ടുന്നത്. ഒത്തുചേരലിന്റെ ആഘോഷമാണ് ഓണം എന്നാണ് പറയുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും കൂട്ടായ്മയില്‍ ഓണാഘോഷത്തിന്റെ ആഹ്ലാദം ഇരട്ടിയാകും എന്നതാണ്. പൂക്കളത്തിന്റെ വലിപ്പം കൂടുകയാണ് ആറാം ദിനമായ തൃക്കേട്ടയിലെ മറ്റൊരു വലിയ പ്രത്യേകത. ഈ ദിവസത്തിൽ അഞ്ചോ ആറോ വട്ടങ്ങളിലായി വ്യത്യസ്ത പൂക്കളുള്ള ഒരു വലിയ പൂക്കളം ഇടാം. ആറിനം പൂക്കളാണ് ഈ ദിവസം പൂക്കളം തയ്യാറാക്കാന്‍ ഉപയോഗിച്ചു വരുന്നത്.
പഴയകാലത്തെ സൗഹൃദങ്ങൾ വീണ്ടെടുക്കുന്നതാണ് മറ്റൊരു വിശേഷം. കൂട്ടുകാരെല്ലാം പരസ്പരം സുഹൃദ് വീടുകൾ സന്ദർശിക്കുന്നു. പലയിടത്തും പണ്ടത്തെ ഓണക്കളികൾ പുനരാവിഷ്കരിക്കുന്നു. കുഴിപ്പന്ത്കളി, കിളിത്തട്ട്, കബഡി, തുമ്പി തുള്ളൽ, കളമെഴുത്തുപാട്ട്, തുടങ്ങിവയ്ക്കു പുറമേ, നിരവധി കലാപരിപാടികളും പണ്ടൊക്കെ ധാരാളമായിരുന്നു. ഇന്ന് നാട്ടിൻപുറങ്ങളിൽ സാംസ്കാരിക സ്ഥാപനങ്ങൾ അന്യം നിന്നതോടെ ഇത്തരം കലാരൂപങ്ങളും ഇല്ലാതായി.
സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ദിനത്തോടെ ഓണാവധിക്കായി അടയ്ക്കുമെന്നതിനാല്‍, ഉത്സവത്തിന്റെ ഒരുക്കത്തിനും ആഘോഷത്തിനുമായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ കുട്ടികള്‍ക്കാകുന്നു. അതിനാല്‍തന്നെ, ആറാം ദിവസമായ തൃക്കേട്ട കുട്ടികള്‍ക്ക് പ്രത്യേക സന്തോഷം നല്‍കുന്നതാണ് എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…