ഇന്ന് ലോക പുകയില വിരുദ്ധ ദിനം. എല്ലാ വര്‍ഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന ലോക പുകയില വിരുദ്ധ ദിനമായിആചരിക്കുന്നു. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയും അതിന്റെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നതിനാണ് പുകയില വിരുദ്ധദിനം ആചരിക്കുന്നത്.കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും നമ്മുടെ രാജ്യത്ത് നടക്കുന്നത്.1987 മുതലാണ് ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ച് തുടങ്ങിയത്. ആഗോളതലത്തില്‍ പുകയിലയുണ്ടാക്കിയ പ്രതിസന്ധിയും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങളും പരിഗണിച്ചായിരുന്നു ഈ നീക്കം.
തുടക്കത്തില്‍ ഏപ്രില്‍ 7ന് ആയിരുന്നു ലോക പുകവലി വിരുദ്ധ ദിനം. പിന്നീട് 1988ല്‍ ഈ ദിനാചരണം മെയ് 31 ആക്കി മാറ്റി.പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു.ക്ഷയം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. പുകവലിക്കാത്തവരും പുകവലിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് വഴിവെയ്ക്കുന്നു.
ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും ഇതുണ്ടാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് കണക്ക്.ഇതിനിടെ 2008-ല്‍ പുകയിലയുടെ എല്ലാ തരത്തിലുമുള്ള പരസ്യങ്ങളും പ്രചാരണവും ലോകാരോഗ്യ സംഘടന നിരോധിച്ചു. സിഗരറ്റ് വ്യവസായത്തില്‍ ആഗോളതലത്തില്‍ തന്നെ ചൈനയാണ് മുന്നില്‍. 2014-ല്‍ ലോകത്തെ മൊത്തം സിഗരറ്റിന്റെ 30% വും ചൈനയില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്നായിരുന്നു കണക്ക്. പരസ്യങ്ങളുടെ നിരോധനത്തിനൊപ്പം ലോക വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്തിയാണ് പുകയിലയ്ക്കെതിരായ പോരാട്ടം തുടരുന്നത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…