Today, Kerala will say goodbye to Ponnamma of Malayalam cinema; Public visit from 9 am at Kalamasery town hall; Burial at home in Aluva
എറണാകുളം: അന്തരിച്ച മുതിർന്ന നടി കവിയൂർ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിടചൊല്ലും. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുക. നിലവിൽ മൃതദേഹം എറണാകുളം ലിസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ട് മണിയോടെ ഇവിടെ നിന്നും മൃതദേഹം കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലേയ്ക്ക് കൊണ്ട് വരും. ഇവിടെയാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും.
രാവിലെ ഒൻപത് മണി മുതൽ 12 വരെയാണ് മുനിസിപ്പൽ ടൗൺഹാളിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കുക. ശേഷം ഇവിടെ നിന്നും സംസ്‌കാര ചടങ്ങുകൾക്കായി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാല് മണിയോടെയാകും സംസ്‌കാരം നടക്കുക. ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സിനിമയിൽ നിന്നും ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ഇതിനിടെ കഴിഞ്ഞ മെയിൽ അർബുദബാധ സ്ഥിരീകരിച്ചു. ഇത് ആരോഗ്യനില മോശമാക്കി. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി ഐസിയുവിൽ കഴിയുകയായിരുന്നു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…