സാംഗ്രൂര്‍: 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 109 മണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. കുഴല്‍ക്കിണറിലകപ്പെട്ട കുട്ടിയെ ചൊവ്വാഴ്ച രാവിലെയോടെയാണ് പുറത്തെത്തിച്ചത്.
വീടിനടുത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ഫത്തേവീര്‍ സിംഗ് ഗ്രാമത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു കിണര്‍. കുട്ടിയുടെ അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിണറിലകപ്പെട്ട കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല, ഓക്സിജന്‍ നല്‍കിയിരുന്നു.
അഞ്ച് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് രാവിലെ 5.30ഓടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉണ്ടായിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ റോഡുമാര്‍ഗമാണ് കുട്ടിയെ കൊണ്ടുപോയത്. ഇത് പ്രതിഷേധത്തിന് കാരണമായി. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രണ്ടു വയസുകാരനെ പുറത്തെത്തിച്ചത്.
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…