25-discount-on-mrp-on-alcohol
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നാളെ ലോക്ക്ഡൗണിന് സമാനമായ അടച്ച് പൂട്ടൽ. ഇതേതുടർന്ന് നാളെ സംസ്ഥാനത്തെ ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും കള്ളുഷാപ്പുകൾ നാളെ തുറന്ന് പ്രവർത്തിക്കും. മാത്രമല്ല ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള അടുത്ത ഞായറാഴ്ചയും ബിവറേജുകളും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല. എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നാണ് മദ്യശാലകൾ അടച്ചിടാൻ തീരുമാനമായത്.
ഇന്ന് അർധരാത്രി മുതലാണ് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലവിൽ വരിക. നിയന്ത്രണം നിലനിൽക്കുന്ന രണ്ട് ഞായറാഴ്ചകളിലും രാവിലെ ഏഴു മണിമുതൽ രാത്രി ഒമ്പതുവരെ റെസ്റ്റോറന്‍റുകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് പാഴ്‌സലുകള്‍ക്കായി തുറക്കാം. പോലീസ് പരിശോധന ശക്തമാക്കും.
ജനുവരി 23, 30 തീയതികളിൽ സംസ്ഥാനത്ത് ആവശ്യ സർവീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാൽ ഉൽപ്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍ തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതിയുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയ്ക്ക് 20 പേർ മാത്രമേ ഞായറാഴ്ചകളിൽ പങ്കെടുക്കാൻ പാടുള്ളൂ.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…