ആലുവ: അങ്കമാലിയിൽ വൻ ലഹരിവേട്ട. ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ, വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി പിടിയിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഹാൻസ് വാങ്ങിയത്. അവിടെനിന്നും പാലക്കാട് എത്തിച്ചു. തുടർന്ന് എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവ പിടികൂടുന്നത്. എട്ട് ലക്ഷം രൂപക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റു കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് ഇവ കൊണ്ടുവന്നത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…