ദില്ലി: ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ആശയവിനിമയം നടത്തും. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് താരങ്ങളുമായി സംവദിക്കുക. ടോക്കിയോയിലേക്ക് 54 താരങ്ങളാണ് യാത്ര തിരിക്കുന്നതെന്ന് കേന്ദ്ര യുവജന കാര്യക്ഷേമ-കായിക മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും പങ്കെടുക്കും.
അതേസമയം പാരാലിമ്പിക്സിൽ ഇന്ത്യ ഇന്നേവരെ അയച്ച ഏറ്റവും വലിയ സംഘമാണ് ടോക്കിയോയില്‍ പങ്കെടുക്കുന്നത്. ഈ മാസം 24മുതല്‍ സെപ്തംബര്‍ 5 വരെയാണ് മത്സരം നടത്തുന്നത്. ഇന്ത്യയുടെ മത്സരം ആഗസ്റ്റ് 27ന് പുരുഷ വനിതാ അമ്പെയ്ത്ത് മത്സരങ്ങളോടെ ആരംഭിക്കും.
മാത്രമല്ല ഇത്തവണ 28 ഇനങ്ങളിലാണ് ആകെ മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ബാഡ്മിന്റണും തായ്‌ക്കോണ്ടോയും പുതുതായി ഏര്‍പ്പെടുത്തിയവയാണ്. ഇത്തവണ 28ല്‍ 9 ഇനങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ആകെ 43 കായികതാരങ്ങളാണ് ടോക്കിയോയിലേക്ക് പോകുന്നത്. വിവിധ വിഭാഗത്തിലെ പുരുഷ-വനിതാ താരങ്ങള്‍ 15 സ്വര്‍ണ്ണമാണ് ലക്ഷ്യം.
ഹൈജംപിലെ ഇന്ത്യയുടെ മികച്ചതാരമായ മാരിയപ്പന്‍ തങ്കവേലുവാണ് ഇത്തവണ പതാകയേന്തുന്നത്. ബാഡ്മിന്റണില്‍ ലോകനേട്ടം കൊയ്ത മാനസി ജോഷി, പുരുഷ താരം സുഹാസ് യതിരാജ് എന്നിവര്‍ ഇത്തവണ ആദ്യമായി ഒളിമ്പിക്സ് തട്ടകത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ജാവലിന്‍, ക്ലബ്ബ് ത്രോ, ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ എന്നിവയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. കൂടാതെ എല്ലാ ഇനത്തിലും പുരുഷ വനിതാ താരങ്ങള്‍ മത്സരിക്കുന്നുമുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…