കൊടുംചൂടത്ത് രാജസ്ഥാനിലേയ്ക്ക് ഒരു ട്രിപ്പ് പോവാനോ. ഇവിടുത്തെ ചൂടൊന്നും പോരാഞ്ഞിട്ടാണോ ചൂടിന്റെ ആസ്ഥാനമായ രാജസ്ഥാനിലേയ്ക്ക് വണ്ടി കയറേണ്ടത് എന്ന് ചിന്തിക്കുന്നതിന് മുമ്പ് മുഴുവന് കേള്ക്കു. അത്യുഷ്ണത്തിലും സഞ്ചാരികളെ കുളിര്പ്പിക്കാന് രാജസ്ഥാന് കരുതിവച്ചിരിക്കുന്ന ഐസ് പായ്ക്കാണ് മൗണ്ട് അബു. രാജസ്ഥാനിലെ മിനി കശ്മീര് തേടി ഏത് കാലത്തും സഞ്ചാരികളെത്തുന്നു. വേനല്ക്കാലത്ത് പോകുവാന് ഒരുപാട് സ്ഥലങ്ങളുണ്ടങ്കിലും അതില് വ്യത്യസ്തമായി പോയിവരുവാന് പറ്റിയ ഒന്നാണ് മൗണ്ട് അബു. നേരത്തെ പറഞ്ഞപോലെ വേനലില് പോകാന് പറ്റിയതാണോ ഇവിടമെന്ന സംശയം ഇവിടെ എത്തിയാല് മാറിമറിയുവാന് നിമിഷങ്ങള് മതി. മരുഭൂമിയിലെ പച്ചപ്പായി അറിയപ്പെടുന്ന ഇവിടം രാജസ്ഥാനിലെ ഏക ഹില് സ്റ്റേഷന് കൂടിയാണ്. സിരോഹി ജില്ലയില് സ്ഥിതി ചെയ്യുന്ന മൗണ്ട് അബു ജൈന വിശ്വാസികളുടെ തീര്ഥാടന കേന്ദ്രം കൂടിയാണ്.
വേനലവധിയില് തിരഞ്ഞെടുക്കാവുന്ന ഹില്സ്റ്റേഷനുകളില് നിരവധിയുണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യുന്നത് മണലാരണ്യങ്ങള് നിറഞ്ഞ രാജസ്ഥാനില് ആയതുകൊണ്ടാണ്. വേനലില് രാജസ്ഥാന് ചുട്ടുപഴുക്കുമെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. അതുകൊണ്ട് തന്നെ വേനല്ക്കാലയാത്രയ്ക്ക് ആരും തന്നെ രാജസ്ഥാന് തെരഞ്ഞെടുക്കാറുമില്ല. എങ്കില് ഇനി ധൈര്യമായി ഇവിടേക്ക് വരാം. പ്രശാന്ത സുന്ദരമായ തടാകങ്ങളും പച്ചവിരിച്ച ചെറു കുന്നുകളും മൗണ്ട് അബുവില് എത്തുന്ന സഞ്ചാരികളുടെ മനസിനെ കുളിരണിയിപ്പിക്കും. ജൈനന്മാരുടെ പ്രധാന തീര്ത്ഥാടന കേന്ദ്രമായ മൗണ്ട് അബുവില്, പോയ കാലത്തെ ശില്പ്പ ചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങള് സഞ്ചാരികളെ വിസ്മയിപ്പിക്കും. സുഖകരമായ കാലവസ്ഥയും പ്രകൃതിഭംഗിയും മൗണ്ട് അബുവിലേക്ക് സഞ്ചാരികളെ വിളിച്ചുവരുത്തുന്നു.
മൗണ്ട് അബുവിലെ കാഴ്ച്ചക്കാരെ കാത്ത് ‘നക്കി തടാകം’ത്തിന്റെ കാഴ്ചകളുമുണ്ട് .ഹില്സ്റ്റേഷന് ലക്ഷ്യമിട്ടുവരുന്നവര് ആദ്യം പോവുക ഇവിടേയ്ക്കാണ് അത്രയ്ക്ക് വശ്യതയാണ് ഈ തടാകത്തിനും ചുറ്റുമുള്ള പ്രകൃതിക്കും. ഇന്ത്യയിലെ ഈ മനുഷ്യനിര്മിത തടാകം വീണ്ടും വീണ്ടും നമ്മെ ക്ഷണിച്ചുവരുത്തുന്നു.സണ്സെറ്റ് പോയിന്റ് ,റോട്ട് റോക്ക്, അചല്ഗര്ഹ് ഫോര്ട്ട് എന്നിവയാണ് മറ്റ് ആകര്ഷണങ്ങള്. ട്രക്കിംഗും മറ്റും ഇഷ്ടപ്പെടുന്നവര്ക്കായി റോട്ട് റോക്കില് വേണ്ട സജ്ജീകരണങ്ങള് ഒരുക്കിയിട്ടുണ്ട്. ദില്വാര ജൈന ക്ഷേത്രങ്ങളും മൗണ്ട് അബുവിലെ പ്രത്യേകതകളില് എടുത്തുപറയേണ്ടതുതന്നെയാണ്.
രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ജൈന ക്ഷേത്രങ്ങളാണിവ. വെള്ള മാര്ബിളില് കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ 5 ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.
ഇനി മറ്റൊരു വിസ്മയം കൂടി നിങ്ങള്ക്ക് അവിടെ കാണാം. അത് മൗണ്ട് അബു വന്യജീവി സങ്കേതമാണ്.ആരവല്ലി പര്വ്വതനിരയിലെ പീഠഭൂമിയില് സ്ഥിതിചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിലൂടെ ഒരു കാനന യാത്രകൂടി നടത്തിയാല് രാജസ്ഥാന് ട്രിപ്പ് പൂര്ണ്ണമാകും. ഇനി പേടിക്കാതെ രാജസ്ഥാനിലേയ്ക്ക് വിട്ടോ. ചൂട് ഒരു പ്രശ്നമാക്കണ്ട, കാരണം ചൂടിനേയും മൂടി നിങ്ങളെ കുളിര്പ്പിക്കാന് മൗണ്ട് അബു തലയുയര്ത്തി നില്പ്പുണ്ടവിടെ.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…