Kerala

തക്കാളിപ്പനി; ഏറ്റവും കൂടുതൽ കേരളത്തില്‍; സാരമായി ബാധിക്കുന്നത് 5 വയസിന് താഴെയുള്ള കുട്ടികളെ

തിരുവനന്തപുരം: തക്കാളിപ്പനിയെ കുറിച്ച് കേരളത്തിൽ മിക്കവരും കേട്ടിട്ടുള്ളതാണ്. ഒരു തരം വൈറല്‍ അണുബാധയാണിത്. കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. അതും അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ. മുതിര്‍ന്നവരെ ഈ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. .

കഴിഞ്ഞ മെയ് മാസത്തോടെയാണ് രാജ്യത്ത് തക്കാളിപ്പനി സ്ഥിരീകരിക്കുന്നത്. അതും കേരളത്തിലെ കൊല്ലം ജില്ലയിലായിരുന്നു സ്ഥിരീകരിച്ചത്. പിന്നീട് പലയിടങ്ങളിലായി തക്കാളിപ്പനി കേസുകള്‍ പടർന്നു. ഇന്ത്യയിൽ ഏറ്റവുമധികം തക്കാളിപ്പനി കേസുകള്‍ ഉള്ളത് കേരളത്തില്‍ തന്നെയാണ്. കേരളം കഴിഞ്ഞാല്‍ ഒഡീഷയിലാണ് കൂടുതല്‍ കേസുകളുള്ളത്. ജൂലൈ മാസത്തോടെ തന്നെ കേരളത്തില്‍ എണ്‍പതിലധികം തക്കാളിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു.

തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍…

കുട്ടികളില്‍ രോഗബാധയുണ്ടായാല്‍ ഇതിന്‍റെ ലക്ഷണങ്ങള്‍ മുതിര്‍ന്നവര്‍ തന്നെ കണ്ടെത്തി മനസിലാക്കേണ്ടതായി വരാം. അതിനാല്‍ തന്നെ തക്കാളിപ്പനിയുടെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞുവയ്ക്കാം. ദേഹത്ത് ചെറിയ കുരുക്കള്‍ പൊങ്ങുന്നതാണ് തക്കാളിപ്പനിയുടെ ഒരു പ്രധാന ലക്ഷണം. തക്കാളി പോലുള്ള ചുവന്ന നിറത്തിലുള്ള കുരുവാണ് കാണുക. ഇതുകൊണ്ടാണ് ഈ വൈറല്‍ അണുബാധയ്ക്ക് തക്കാളിപ്പനി എന്ന് തന്നെ പേര് വന്നിട്ടുള്ളത്. ഇതിനൊപ്പം തന്നെ ദേഹത്ത് ചുവന്ന പാടുകളും കാണാം.

ഉയര്‍ന്ന പനി, സന്ധികളില്‍ വീക്കം, ശരീരവേദന, നിര്‍ജലീകരണം, അവശത എന്നിവയും തക്കാളിപ്പനിയുടേതായ ലക്ഷണങ്ങളാണ്.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

4 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

17 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

18 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

22 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago