കോട്ടയം:ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് നാളെ 15 ലക്ഷം വീടുകളില്‍ പതാക ഉയരും. ബാലഗോകുലം ക്ഷേത്ര സങ്കേതങ്ങളിലും പൊതുസ്ഥലങ്ങളിലും പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് തൃശൂരിൽ നടക്കുന്ന പരിപാടിയില്‍ കലാമണ്ഡലം ഗോപി ആശാന് ജന്മാഷ്ടമി പുരസ്‌ക്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിക്കും. ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 30 വരെ ഗോപൂജാ, വ്യക്ഷ പൂജ, നദീവന്ദനം, കണ്ണനൂട്ട്, വീടുകളില്‍ കൃഷ്ണകുടീരം എന്നീ പരിപാടികള്‍ നടക്കും.മാത്രമല്ല 30ന് അയല്‍ വീടുകള്‍ കേന്ദ്രീകരിച്ച് ശോഭായാത്ര നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗോപികാ നൃത്തം, ഉറിയടി എന്നിവയും നടക്കും.
സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പത്തനംതിട്ടയിലും പൊതു കാര്യദര്‍ശി കെ.എന്‍.സജികുമാര്‍ കോട്ടയത്തും മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍ കൊച്ചിയിലും സംഘടനാ കാര്യദര്‍ശി എ. രഞ്ജു കുമാര്‍ ആലുവയിലും ഖജാന്‍ജി കുഞ്ഞമ്പു മേലേത്ത് കാഞ്ഞാങ്ങാടും പതാക ഉയര്‍ത്തും.
കൂടാതെ സംസ്ഥാന കാര്യദര്‍ശി മാരായ ബി.എസ് ബിജു നെടുമങ്ങാടും കെ.ബൈജുലാല്‍ കൊല്ലത്തും സി. അജിത്ത് ആലപ്പുഴയിലും യു. പ്രഭാകരന്‍ തൃശൂരിലും എന്‍.എം. സദാനന്ദന്‍ മലപ്പുറത്തും എം. സത്യന്‍ വയനാടും എന്‍.വി. പ്രജിത്ത് കണ്ണൂരിലും സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ വി. ഹരികുമാര്‍ തിരുവനന്തപുരത്തും ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ കോട്ടയത്തും ഡോ. ആശാ ഗോപാലകൃഷ്ണന്‍ ഗുരുവായൂരിലും , കെ.പി.ബാബുരാജന്‍ ഒറ്റപ്പാലത്തും മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പ്രെഫ.സി.എന്‍ പുരുഷോത്തമന്‍ കോട്ടയത്തും, പി.കെ. വിജയരാഘവന്‍ ആലുവയിലും എന്‍. ഹരീന്ദ്രന്‍ ത്രിശൂരിലും ടി.പി. രാജന്‍ കോഴിക്കോടും പതാക ഉയര്‍ത്തും
തുടർന്ന് ഭഗിനി പ്രമുഖ ആര്‍.സുധാ കുമാരി കൊച്ചിയിലും സഹഭഗിനി പ്രമുഖമാരായ പി.കൃഷ്ണപ്രിയ ചേര്‍ത്തലയിലും, ജയശ്രീ ഗോപീകൃഷ്ണന്‍ കോഴിക്കോടും പതാക ഉയര്‍ത്തും. കാര്യാലയ കാര്യദര്‍ശി ടി.ജെ. അനന്തകൃഷ്ണന്‍ മൂവാറ്റുപുഴയിലും, കാര്യാലയ പ്രമുഖ് എം.ആര്‍. പ്രമോദ് ആലുവയിലും, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ഡി.നാരായണ ശര്‍മ്മ പി.ശ്രീകുമാര്‍ എന്നിവര്‍ തിരുവനന്തപുരത്തും പി. അനില്‍കുമാര്‍ കൊല്ലത്തും ജെ. രാജേന്ദ്രന്‍ പത്തനംതിട്ടയിലും വി.ജെ. രാജ്മോഹന്‍ മാവേലിക്കരയിലും എസ്. ശ്രീകുമാര്‍ ചെങ്ങന്നൂരിലും പി.എന്‍. സുരേന്ദ്രന്‍ പൊന്‍കുന്നത്തും വി. ശ്രീകുമാരന്‍ പാലക്കാടും,കെ.വി.കൃഷ്ണന്‍ കുട്ടി പെരിന്തല്‍മണ്ണയിലും കെ. മോഹന്‍ദാസ് തിരൂരും പി. സ്മിതാ വത്സലന്‍ വടകരയിലും പതാക ഉയര്‍ത്തും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…