Tuesday, May 21, 2024
spot_img

നാളെ ശ്രീകൃഷ്ണ ജയന്തി‍ പതാകദിനം ; സംസ്ഥാനത്ത് 15 ലക്ഷം വീടുകളില്‍ പതാക‍ ഉയരും

കോട്ടയം:ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് നാളെ 15 ലക്ഷം വീടുകളില്‍ പതാക ഉയരും. ബാലഗോകുലം ക്ഷേത്ര സങ്കേതങ്ങളിലും പൊതുസ്ഥലങ്ങളിലും പതാക ഉയര്‍ത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചിട്ടുണ്ട്.

നാളെ വൈകിട്ട് തൃശൂരിൽ നടക്കുന്ന പരിപാടിയില്‍ കലാമണ്ഡലം ഗോപി ആശാന് ജന്മാഷ്ടമി പുരസ്‌ക്കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിക്കും. ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 30 വരെ ഗോപൂജാ, വ്യക്ഷ പൂജ, നദീവന്ദനം, കണ്ണനൂട്ട്, വീടുകളില്‍ കൃഷ്ണകുടീരം എന്നീ പരിപാടികള്‍ നടക്കും.മാത്രമല്ല 30ന് അയല്‍ വീടുകള്‍ കേന്ദ്രീകരിച്ച്‌ ശോഭായാത്ര നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഗോപികാ നൃത്തം, ഉറിയടി എന്നിവയും നടക്കും.

സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പത്തനംതിട്ടയിലും പൊതു കാര്യദര്‍ശി കെ.എന്‍.സജികുമാര്‍ കോട്ടയത്തും മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന്‍ കൊച്ചിയിലും സംഘടനാ കാര്യദര്‍ശി എ. രഞ്ജു കുമാര്‍ ആലുവയിലും ഖജാന്‍ജി കുഞ്ഞമ്പു മേലേത്ത് കാഞ്ഞാങ്ങാടും പതാക ഉയര്‍ത്തും.

കൂടാതെ സംസ്ഥാന കാര്യദര്‍ശി മാരായ ബി.എസ് ബിജു നെടുമങ്ങാടും കെ.ബൈജുലാല്‍ കൊല്ലത്തും സി. അജിത്ത് ആലപ്പുഴയിലും യു. പ്രഭാകരന്‍ തൃശൂരിലും എന്‍.എം. സദാനന്ദന്‍ മലപ്പുറത്തും എം. സത്യന്‍ വയനാടും എന്‍.വി. പ്രജിത്ത് കണ്ണൂരിലും സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ വി. ഹരികുമാര്‍ തിരുവനന്തപുരത്തും ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ കോട്ടയത്തും ഡോ. ആശാ ഗോപാലകൃഷ്ണന്‍ ഗുരുവായൂരിലും , കെ.പി.ബാബുരാജന്‍ ഒറ്റപ്പാലത്തും മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പ്രെഫ.സി.എന്‍ പുരുഷോത്തമന്‍ കോട്ടയത്തും, പി.കെ. വിജയരാഘവന്‍ ആലുവയിലും എന്‍. ഹരീന്ദ്രന്‍ ത്രിശൂരിലും ടി.പി. രാജന്‍ കോഴിക്കോടും പതാക ഉയര്‍ത്തും

തുടർന്ന് ഭഗിനി പ്രമുഖ ആര്‍.സുധാ കുമാരി കൊച്ചിയിലും സഹഭഗിനി പ്രമുഖമാരായ പി.കൃഷ്ണപ്രിയ ചേര്‍ത്തലയിലും, ജയശ്രീ ഗോപീകൃഷ്ണന്‍ കോഴിക്കോടും പതാക ഉയര്‍ത്തും. കാര്യാലയ കാര്യദര്‍ശി ടി.ജെ. അനന്തകൃഷ്ണന്‍ മൂവാറ്റുപുഴയിലും, കാര്യാലയ പ്രമുഖ് എം.ആര്‍. പ്രമോദ് ആലുവയിലും, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ഡി.നാരായണ ശര്‍മ്മ പി.ശ്രീകുമാര്‍ എന്നിവര്‍ തിരുവനന്തപുരത്തും പി. അനില്‍കുമാര്‍ കൊല്ലത്തും ജെ. രാജേന്ദ്രന്‍ പത്തനംതിട്ടയിലും വി.ജെ. രാജ്മോഹന്‍ മാവേലിക്കരയിലും എസ്. ശ്രീകുമാര്‍ ചെങ്ങന്നൂരിലും പി.എന്‍. സുരേന്ദ്രന്‍ പൊന്‍കുന്നത്തും വി. ശ്രീകുമാരന്‍ പാലക്കാടും,കെ.വി.കൃഷ്ണന്‍ കുട്ടി പെരിന്തല്‍മണ്ണയിലും കെ. മോഹന്‍ദാസ് തിരൂരും പി. സ്മിതാ വത്സലന്‍ വടകരയിലും പതാക ഉയര്‍ത്തും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles