India

ആർട്ടെമിസ് -1 ചാന്ദ്ര ദൗത്യം; സാങ്കേതിക തകരാർ പരിഹരിച്ചു; മാറ്റിവെച്ച വിക്ഷേപണം നാളെ നടക്കുമെന്ന് നാസ

കാലിഫോർണിയ: നാളെ നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് -1 വിക്ഷേപണം നടക്കും. ശനിയാഴ്ച ഉച്ചയ്‌ക്ക് 12:15 വിക്ഷേപണം നടക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 29-നായിരുന്നു വിക്ഷേപണം ആദ്യം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റോക്കറ്റിന്റെ നാല് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ആർട്ടെമിസ് -1-ന്റെ വിക്ഷേപണം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചത്.

വിക്ഷേപണത്തിന് മുമ്പ് ഹൈഡ്രജനും ഓക്‌സിജനും എൻജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ പ്രതീക്ഷിച്ചപോലെ ഇത് സംഭവിക്കുന്നില്ലെന്ന് എൻജിനീയർമാർ കണ്ടെത്തിയതോടെ കൗണ്ട് ഡൗൺ നിർത്തിവെച്ച് പരിശോധന നടത്തി. നിലവിൽ പ്രശ്നം പരിഹരിച്ചുവെന്നും ശനിയാഴ്ച റോക്കറ്റ് വിക്ഷേപിക്കുമെന്നും നാസ വ്യക്തമാക്കുന്നു. ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ച അപ്പോളോ ദൗത്യത്തിന്റെ 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് ആർട്ടെമിസ് I ചന്ദ്രനിലേക്ക് വിക്ഷേപിക്കാൻ തയ്യാറാവുന്നത്.

2024-ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ നാസ ശ്രമം നടത്തുകയാണ്. ഇതിന്റെ മുന്നോടിയായാണ് പരീക്ഷണ ദൗത്യമായി ആർട്ടെമിസ് I വിക്ഷേപിക്കുന്നത്. 42 ദിവസത്തെ യാത്രയിൽ ഓറിയോൺ ചന്ദ്രനെ വലം വെയ്‌ക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമെന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയിൽ നിന്ന് ഒരാഴ്ചയോളം സമയമെടുത്താണ് ഓറിയോൺ ചന്ദ്രനിലേക്ക് എത്തുന്നത്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago