vigilance-arrests-female-overseer-while-accepting-bribe
ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റ് ചെയ്ത പോലീസ്. കായംകുളം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ(46)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പോലീസാണ് അറസ്റ്റ് ചെയ്തത്. കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ നടത്തിവന്നിരുന്ന സ്ഥാപനത്തിലാണ് സംഭവം.
ഇവിടെ 12 അന്തേവാസികളാണ് ഉള്ളത്. നടത്തിപ്പുകാരനായ സിറാജുദ്ദീൻ അന്തേവാസികളെ മർദ്ദിക്കുന്നത് പതിവാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന്, പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
അതേസമയം സിറാജുദ്ദീൻ തന്നെ മർദ്ദിക്കുകയും എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തതായി ഇവിടുത്തെ അന്തേവാസിയായ മോഹനകുമാർ (58) ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ, പരിശോധനയിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരം ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നത് എന്ന് വ്യക്തമായതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…