കൊല്ലം: ചാത്തന്നൂരിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞു പിന്നീട് മരിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകൻ സ്വന്തം ബന്ധുക്കൾ എന്നറിഞ്ഞ നടുക്കം മാറാതെ രേഷ്മ. അതെ സമയം, രേഷ്മ ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്ന മറ്റൊരു യുവാവ് ക്വട്ടേഷൻ ആക്രമണത്തെ തുടർന്ന് ജയിലിലായി.
ബിലാൽ എന്ന പേരിൽ ചാറ്റ് ചെയ്തിരുന്ന ഇയാളുടെ പേര് അനന്തു പ്രസാദ് എന്നാണെന്നും പോലീസ് കണ്ടെത്തി. ഇയാളുടെ വീട് വർക്കലയിലാണ്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഷ്മ മൊഴി നൽകിയത് . രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുൻപാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
വ്യാജ പേരിൽ ചാറ്റ് ചെയ്ത ബന്ധുക്കളായ യുവതികൾ കുഞ്ഞിന്റെ മരണവും തുടർന്ന് അന്വേഷണവും ആരംഭിച്ചതോടെ പിടിക്കപ്പെടും എന്ന് ഭയന്ന് ആത്മഹത്യ ചെയ്തതോടെ കേസ് അവസാനിച്ച അവസ്ഥയിൽ ആയിരുന്നു. എന്നാൽ, അതിനിടയിലാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിൽ എത്തി ചോദ്യം ചെയ്തപ്പോൾ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാൽ എന്ന പേരുള്ള ഫെയ്സ്ബുക് സുഹൃത്താണെന്നാണ് രേഷ്മ നൽകിയ മൊഴി. ഈ കേസിൽ തുടക്കം മുതൽ തന്നെ ദുരൂഹതകളാണ്
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…