India

‘ദുരന്തം’!;യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണം;25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി സുപ്രീംകോടതി

ദില്ലി:യൂട്യൂബില്‍ നിന്നും നഷ്ടപരിഹാരമായി 75 ലക്ഷം രൂപ ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ എത്തിയ ഹർജിക്കാരന് 25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി.പരസ്യങ്ങൾ കാരണം തന്റെ ശ്രദ്ധ വ്യതിചലിച്ചെന്നും ഒരു മത്സര പരീക്ഷയിൽ പരാജയപ്പെട്ടുവെന്നും അവകാശപ്പെട്ട് മധ്യപ്രദേശ് സ്വദേശി സമർപ്പിച്ച ഹർജി സുപ്രീംകോടതി ‘ദുരന്തം’ എന്ന് വിശേഷിപ്പിച്ചാണ് തള്ളിയത്

ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എഎസ് ഒക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
“ഇന്റർനെറ്റിൽ പരസ്യങ്ങൾ കണ്ടതിനാൽ നിങ്ങൾക്ക് നഷ്ടപരിഹാരം വേണം, അത് കാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു, അതില്ലായിരുന്നെങ്കില്‍ നിങ്ങള്‍ പരീക്ഷ ജയിക്കുമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്?” നേരിട്ട് ഹാജരായ ഹർജിക്കാരനോട് സുപ്രീംകോടതി ചോദിച്ചു.

“ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഏറ്റവും ദുരന്തം ഹർജികളിൽ ഒന്നാണിത്” സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. “ഇത്തരം ഹർജികൾ ജുഡീഷ്യൽ സമയം പാഴാക്കലാണ്” – കോടതി പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നഗ്നത നിരോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. താൻ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നും ലൈംഗിക ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കണ്ട് യൂട്യൂബ് സബ്‌സ്‌ക്രൈബ് ചെയ്‌തെന്നും ഹർജിക്കാരൻ അവകാശപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു.

“നിങ്ങൾക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് കാണരുത് എന്തുകൊണ്ടാണ് പരസ്യങ്ങൾ കാണാൻ തിരഞ്ഞെടുത്തു എന്നത് പ്രത്യേകാവകാശമാണ്”- എന്നും കോടതി പറഞ്ഞു.

ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ഹർജിക്കാരന് ഒരു ലക്ഷം രൂപ ചുമത്തി. പിന്നീട് ഹിന്ദിയിൽ വാദിച്ച ഹർജിക്കാരൻ, തന്നോട് ക്ഷമിക്കണമെന്നും ചുമത്തിയ ചെലവ് നീക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. താൻ തൊഴിൽരഹിതനാണെന്നും ഹർജിക്കാരൻ പറഞ്ഞു.

പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കോടതിയിൽ വന്ന് ഇത്തരം ഹർജികൾ നൽകാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് പിഴ ഒരു ലക്ഷം രൂപയിൽ നിന്ന് കുറച്ച് 25,000 രൂപയാക്കി.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

4 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

7 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

7 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

7 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

7 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

7 hours ago