വടകരയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വെളിയിലേക്കു വീണ യുവതിക്ക് രക്ഷകനായത് എന്‍ജിനീയറിങ് വിദ്യാർത്ഥി. കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിനിയെയാണു വടകര പതിയാക്കര കുയ്യാല്‍ മീത്തലെ 23 കാരനായ മിന്ഹത്ത് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്. യുവതി കോഴിക്കോട് ജില്ലയില്‍ ലൈബ്രേറിയനായി ജോലി നോക്കുന്നയാളാണ്.
യുവതി തിരക്കുള്ള ട്രെയിനില്‍ വാതില്‍പ്പടിക്കു സമീപം നില്‍ക്കുകയായിരുന്നു. ട്രെയിന്‍ പട്ടാമ്പിക്ക് സമീപം എത്തിയപ്പോള്‍ യുവതി പെട്ടെന്നു തലകറങ്ങി പുറത്തേക്കു വീണു. അടുത്തു നില്‍ക്കുകയായിരുന്ന മിന്ഹത്ത് കയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിനിടയിൽ ബാഗിന്റെ കൊളുത്തിലോ മറ്റോ കുടുങ്ങി മിന്‍ഹത്തിന്റെ നഖം പറിഞ്ഞുപോവുകയും ചെയ്തു.
മിന്ഹത്ത് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. നെറ്റിയില്‍ ചോരവാർന്ന് കിടന്ന യുവതിയെ മിന്ഹത്തും മറ്റുള്ളവരും ചേർന്ന് സമീപത്തെ വീട്ടിലെ കാറില്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മിന്ഹത്ത്. എറണാകുളത്തു നിന്നു വടകരയിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…
ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !
അദിലാബാദ് : ഭാര്യയെ വാട്സ്ആപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…