Saturday, May 4, 2024
spot_img

‘അങ്ങനെ കർണാടകയിൽ സർക്കാർ ജോലി കിട്ടി’; സന്തോഷം പങ്കുവെച്ച് ചാക്കോച്ചൻ

മലയാള സിനിമാ താരങ്ങളുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇക്കൂട്ടത്തിൽ കുഞ്ചാക്കോ പങ്കുവച്ച വളരെ രസകരമായൊരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത് കർണാടകയിൽ നിന്നുള്ള ഒരു ചാർട്ടിലെ ചിത്രമാണ് . ഇതിൽ ജനങ്ങളെ സഹായിക്കുന്നവരുടെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച് വന്നിരിക്കുന്നത്. മാത്രമല്ല നഴ്സ്, പൊലീസ്, ഡോക്ടർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും.

“അങ്ങനെ കർണാടകയിൽ സർക്കാർജോലിയും സെറ്റായി…. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്‍റെ പ്രാർത്ഥന’, എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്.  

കുഞ്ചാക്കോ ബോബൻ നായകനായി 2010ൽ എത്തിയ ‘ഒരിടത്തൊരു പോസ്റ്റ്മാൻ’ സിനിമയിലെ ഫോട്ടോയാണ് ചാര്‍ട്ടിലുള്ളത്. ഷാജി അസീസ് ആയിരുന്നു ചിത്രത്തിന്റ സംവിധായകൻ. എന്തായാലും പങ്കുവച്ച് നിമിഷ നേരം കൊണ്ടുതന്നെ കുഞ്ചാക്കോയുടെ ‘പോസ്റ്റ്മാൻ’ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു

Related Articles

Latest Articles