India

രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ അപകടം; സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ നടുക്കിയ ഒഡ‍ീഷയിലെ ട്രെയിൻ അപകടത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവർക്കു സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അപകടത്തിലെ മരണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിയും അപകട സ്ഥലം സന്ദർശിച്ചു.

anaswara baburaj

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

2 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

2 hours ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

3 hours ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

3 hours ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

3 hours ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

3 hours ago