Featured

രാഹുല്‍ തൊഴില്‍ രഹിതനാണെന്നുവച്ച് യുവാക്കളെല്ലാം അങ്ങനെയല്ല;പപ്പുമോനെ വലിച്ചുകീറി അണ്ണാമലൈ !

വിദേശ രാജ്യങ്ങളിലടക്കം ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന രാഹുൽ ​ഗാന്ധിയ്‌ക്കെതിരെ തുറന്നടിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. കോൺഗ്രസ് നേതാവ് തൊഴിൽ രഹിതനായതുകൊണ്ട് രാജ്യത്തെ യുവാക്കൾ തൊഴിൽ രഹിതരാണെന്ന് അർത്ഥമാക്കുന്നില്ല എന്ന് അണ്ണാമലൈ രാഹുൽ ഗാന്ധിയെ പരിഹസിച്ചു. 2024-ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിയുടെ വിജയത്തിന് നിർണായക പങ്കുവഹിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ പങ്കെടുത്തുകൊണ്ട് ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസുകാർ ഹൈക്കമാൻഡ് എന്ന വാക്ക് ഉപയോഗിക്കുന്നു. കോൺഗ്രസിന്റെ ഈ സംസ്കാരം കാരണം ദേശീയ പാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ചീത്തപ്പേരുണ്ടായെന്നും അണ്ണാമലൈ തുറന്നടിച്ചു. പക്ഷേ, എനിക്ക് മോദിജിയെ കാര്യകർത്താവ് എന്ന് അഭിമാനത്തോടെ വിളിക്കാം. രാഹുൽ ഗാന്ധിയ്‌ക്ക് തൊഴിലില്ലെന്ന് വച്ച് രാജ്യത്തെ യുവാക്കൾ മുഴുവൻ തൊഴിൽരഹിതരാണെന്ന് പറയുന്നതിൽ അർത്ഥമില്ല. കൂടാതെ കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചുവെന്നും തണ്ടാളുടെ വോട്ട് വിഹിതം തങ്ങൾ നിലനിർത്തിയെന്നും അണ്ണാമലൈ വ്യക്തമാക്കി.

കൂടാതെ 2024-ൽ ബിജെപിയുടെ വിജയത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിർണായക പങ്കു വഹിക്കും. തമിഴ്‌നാട്, തെലങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നും അണ്ണാമലൈ തുറന്നടിച്ചു. 2014-ന് മുമ്പ് ദക്ഷിണേന്ത്യൻ രാഷ്‌ട്രീയം വ്യത്യസ്തമായിരുന്നു. തമിഴ്‌നാട്ടിൽ വൈകിയാണ് ബിജെപി തുടക്കം കുറിച്ചത്. 2014-ന് ശേഷമാകാട്ടെ പാർട്ടി വളരെയധികം വളർന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വികസന പ്രവർത്തനങ്ങളുടെയും സാംസ്കാരിക അനുരണനത്തിന്റെയും നേർകാഴ്ചയാണിതെന്നും അണ്ണാമലൈ പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ മുസ്ലീം ലീഗ് അനുകൂല പരാമർശത്തിൽ രാഷ്ട്രീയ വിവാദം പുകയുകയാണ്. രാജ്യത്തിന്റെ വിഭജനത്തിന് കാരണമായ മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗിന് അനുകൂലമായി രാഹുൽ നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തികച്ചും മതേതര പാർട്ടിയാണെന്നാണ് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്ത്യാ വിഭജനത്തിന് കാരണം ജിന്നയും മുസ്ലീം ലീഗുമാണ്. ഇത് അംഗീകരിക്കുകയും മതേതര പാർട്ടിയെന്ന് വിളിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ചിന്തയ്ക്ക് പിന്നിൽ എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാമെന്ന് ബിജെപി വക്താവ് സംബിത് പത്രയും കേന്ദ്രമന്ത്രി കിരൺ റിജ്ജുവും തുറന്നടിച്ചിരുന്നു.

B4 Admin

Recent Posts

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

34 minutes ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

1 hour ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

2 hours ago

വിഴിഞ്ഞം തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ഇനിയും കടമ്പ!

ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…

2 hours ago

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

4 hours ago

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിനെ നശിപ്പിക്കുന്നു: രാസരഹിത പ്രകൃതികൃഷിയിലേക്ക് മാറാൻ കർഷകരോട് പ്രധാനമന്ത്രി

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…

5 hours ago